Monday, April 21, 2025 11:07 pm

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ; സെമിനാറുകൾക്ക് 28 ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായ സെമിനാറുകൾക്ക് 28 ന് തുടക്കമാകും. ജില്ലയിലെ കോളേജുകൾ കേന്ദ്രീകരിച്ച് നാല് സെമിനാറുകളും മേളയുടെ ദിവസങ്ങളിൽ മൂന്ന് ഓപ്പൺ ഫോറവുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. സെമിനാറുകളുടെ ഉദ്ഘാടനം 28 ന് റാന്നി സെന്റ് തോമസ് കോളേജിൽ സംഘാടകസമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവ്വഹിക്കും. ‘സിനിമ : കാഴ്ച ദർശനം പ്രതിരോധം’ എന്ന വിഷയത്തിൽ സംവിധായകനും എഴുത്തുകാരനുമായ ഡോ.മധു ഇറവങ്കര വിഷയാവതരണം നടത്തും. പ്രിൻസിപ്പൽ ഡോ.സ്നേഹ എൽസി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ മോഡറേറ്റർ ആകുന്ന ചടങ്ങിൽ ഫാദർ മാത്യു വാഴക്കുന്നം, ഡോ.വീണ.എസ്, ആർഷ വിനോദ് എന്നിവർ സംസാരിക്കും.

29ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാളം വിഭാഗവുമായി സഹകരിച്ച് നടത്തുന്ന സെമിനാറിൽ ‘കെ.ജി.ജോർജിന്റെ ചലച്ചിത്ര യാത്രകൾ’ എന്ന വിഷയത്തിൽ സംവിധായകനും എഴുത്തുകാരനുമായ കെ.ബി.വേണു വിഷയാവതരണം നടത്തും. പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസിന്റെ അദ്ധ്യക്ഷതയിൽ മോഡറേറ്റർ ഡോ. എം.എസ്.പോൾ, മലയാള വിഭാഗം മേധാവി ഡോ. ബിൻസി.പി.ജെ, സംഘാടകസമിതി ജനറൽ കൺവീനർ എം. എസ്.സുരേഷ്, ഗവേഷകരായ എസ്.കെ അർജുൻ, ആകാശ്, അഞ്ജിത്ത് എന്നിവർ സംസാരിക്കും. 29 ന് മൂന്ന് മണിക്ക് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ ‘ഒ.ടി.ടി കാലത്തെ ചലച്ചിത്രമേളകൾ’ എന്ന വിഷയത്തിൽ കെ.ബി.വേണു സംസാരിക്കും. ബോബി എബ്രഹാം മോഡറേറ്ററാകുന്ന ചടങ്ങിൽ സംഘാടകസമിതി ഡയറക്ടർ ജി.വിശാഖൻ, സംവിധായകൻ പ്രശാന്ത് മോളിക്കൽ, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ എന്നിവർ സംസാരിക്കും.

നവംബർ 1 ന് കോന്നി എസ്.എൻ.ഡി.പി.യോഗം കോളേജിൽ ‘പുതുതലമുറ സിനിമകളും മാറുന്ന കാഴ്ച ശീലങ്ങളും’ എന്ന വിഷയത്തിൽ സംവിധായകൻ ആദി ബാലകൃഷ്ണൻ വിഷയ അവതരണം നടത്തും. പ്രിൻസിപ്പൽ ഡോ.കിഷോർ കുമാറിന്റെ അദ്ധ്യക്ഷതയിൽ മോഡറേറ്റർ എം. എസ് .സുരേഷ്, സംവിധായകൻ ശ്യാം അരവിന്ദം, ഡോ.ഷാജി.എൻ.രാജ്, ആദിത്യൻ എസ് എന്നിവർ സംസാരിക്കും. നവംബർ 9 രാവിലെ 11ന് ടൗൺഹാളിൽ ‘മലയാള സിനിമയിലെ അനുവർത്തനങ്ങൾ’ എന്ന വിഷയത്തിൽ നോവലിസ്റ്റ് രാജീവ് ശിവശങ്കർ വിഷയം അവതരിപ്പിക്കും. ഉണ്ണികൃഷ്ണൻ പൂഴിക്കാട് മോഡറേറ്റർ ആകുന്ന ചടങ്ങിൽ ഇന്ദുലേഖ പ്രതികരണം നടത്തും. ഡോ. മോൻസി ജോൺ എഴുതിയ ‘ലോക സിനിമ – കിനാവിന്റെ മറുപുറം, എന്ന പുസ്തകത്തിൻ്റെ പ്രകാശനം ചടങ്ങിൽ നടക്കും. ചിത്ര സി മേനോൻ രാജേഷ് ഓമല്ലൂർ എന്നിവർ സംസാരിക്കും.

ഉച്ചയ്ക്ക് 2 ന് ‘സിനിമയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംവിധായകനും മുതിർന്ന ചലച്ചിത്ര പ്രവർത്തകനുമായ എ.മീരാസാഹിബ് വിഷയാവതരണം നടത്തും. നോവലിസ്റ്റ് ഇ.വി.റജി മോഡറേറ്ററാകും. നിരൂപക ബിനു ജി തമ്പി പ്രതികരണം നടത്തും. എ.ഗോകുലേന്ദ്രൻ, കാശിനാഥൻ തുടങ്ങിയവർ സംസാരിക്കും.
നവംബർ 10 രാവിലെ 11ന് ‘സമകാലിക മലയാള സിനിമ’ എന്ന വിഷയത്തിൽ ചലച്ചിത്ര സംവാദം നടക്കും. വിനോദ് ഇളകൊള്ളൂർ മോഡറേറ്ററാകുന്ന ചടങ്ങിൽ ഡോ.മധു ഇറവങ്കര, ചലച്ചിത്ര നിരൂപകൻ എ.ചന്ദ്രശേഖർ എന്നിവർ സംസാരിക്കും. അഡ്വ. റോയ് തോമസ്, എം എസ് വിജയരാജൻ തുടങ്ങിയവർ പ്രസംഗിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയെന്ന് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: കേരളത്തിലെ രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയെന്ന് സംസ്ഥാന സര്‍ക്കാര്‍....

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി

0
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ...

മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജി...

0
ദില്ലി: മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

വേനല്‍മഴ ശക്തമായതോടെ അങ്ങാടി വലിയതോട്ടില്‍ മാലിന്യം നിറയുന്നു

0
റാന്നി: വേനല്‍മഴ ശക്തമായതോടെ അങ്ങാടി വലിയതോട്ടില്‍ മാലിന്യം നിറയുകയാണ്. വെള്ളത്തിൽ ഒഴുകിയെത്തുന്ന...