തിരുവനന്തപുരം: സെപ്തംബർ 19 അന്താരാഷ്ട്ര പാമ്പുകടി ബോധവത്കരണ ദിനമാണ്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നതായും പാമ്പുകടി മരണ രഹിത കേരളം എന്ന നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും വനം വന്യജീവി സംരക്ഷണ മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പാമ്പ് കടി മരണം കുറക്കുന്നതിന് ഉള്ള കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കണക്കുകൾ പരിശോധിച്ചാൽ, വന്യജീവികൾ മൂലം മനുഷ്യജീവനുകൾ നഷ്ടപ്പെട്ട സംഭവങ്ങൾ ബഹഭൂരിപക്ഷവും പാമ്പുകടി മൂലമാണെന്ന് ബോധ്യമാകും. പാമ്പുകൾ മൂലം ജനങ്ങൾക്കുണ്ടാകാവുന്ന അപകടങ്ങൾ പരമാവധി ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് സർപ്പ എന്ന മൊബൈൽ ആപ്പ് സർക്കാർ അവതരിപ്പിച്ചത്.വനംവകുപ്പിന്റെ പരിശീലനം സിദ്ധിച്ച അംഗീകൃത സർപ്പ വോളണ്ടിയർമാരുടെ സേവനം നാല് വർഷക്കാലമായി സംസ്ഥാനത്ത് ലഭ്യമാണ്. ഇതിന്റെ ഭാഗമായി അനേകം ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്. പാമ്പുകടി മൂലമുള്ള മരണങ്ങൾ നാല് വർഷം മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് നാലിൽ ഒന്നായി കുറയ്ക്കാൻ ഈ സേവനങ്ങൾ മൂലം കഴിഞ്ഞിട്ടുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇത്തരം ഉദ്യമങ്ങൾക്ക് തുടക്കമിട്ട് മുന്നേറുന്ന, രാജ്യത്തെ ആദ്യ സംസ്ഥാനമാണ് നമ്മുടേത്.പാമ്പുകടിയേറ്റാൽ സമയം നഷ്ടപ്പെടുത്താതെ ശരിയായ ചികിത്സ ലഭ്യമാക്കിയാൽ അപകടം കൂടാതെ ജീവൻ രക്ഷിക്കാനാകും. ആശുപത്രിയിലെത്തിക്കാൻ വൈകുന്നതും, തെറ്റായ ചികിത്സ നടത്തി സമയം പാഴാക്കുന്നതുമാണ് വിലപ്പെട്ട ജീവൻ നഷ്ടമാകുന്നതിലേക്ക് എത്തിക്കുന്നത്. സംസ്ഥാനത്ത് ആന്റിവെനം ചികിത്സ ലഭ്യമായ ആശുപത്രികളുടെ വിവരങ്ങൾ സർപ്പ ആപ്പിൽ ലഭ്യമാണ്.പാമ്പുകളെയും പാമ്പുകടിയെയും സംബന്ധിച്ച ശരിയായ ബോധവത്കരണം പാമ്പുകടി മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് പരമപ്രധാനമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1