ഇംഫാൽ : ഏഴ് മാസമായി മണിപ്പൂരിൽ തുടരുന്ന ഇന്റർനെറ്റ് നിരോധനം നീക്കി സർക്കാർ. ചില ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളൊഴികെയുള്ള ഇടങ്ങളിലാണ് നിരോധനം നീക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്ത ക്രമസമാധാന നിലയും പൊതുജനങ്ങൾ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ നിരോധനത്തിൽ ഇളവ് നൽകാൻ തീരുമാനിച്ചതെന്ന് കമ്മീഷണർ ടി രഞ്ജിത് സിംഗ് പറഞ്ഞു. നോട്ടീസ് പ്രകാരം സംഘർഷ ബാധിത പ്രദേശങ്ങളായിരുന്ന ചുരാചന്ദ്പൂർ-ബിഷ്ണുപൂർ, ചുരാചന്ദ്പൂർ- കാക്ചിംഗ്, കാംഗ്പോപി-ഇംഫാൽ വെസ്റ്റ്, കാങ്പോക്പി-ഇംഫാൽ ഈസ്റ്റ്, കാങ്പോക്പി-തൗബൽ, തെങ്നൗപൽ-കാക്കിംഗ് എന്നിവിടങ്ങളിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള പ്രദേങ്ങളിലാണ് വിലക്ക് നീക്കിയിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വീഡിയോ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിലൂടെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിനും ഇടയാക്കുമെന്നതിനാലായിരുന്നു സംസ്ഥാനത്ത് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരുന്നത്. മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ 182 പേർ കൊല്ലപ്പെടുകയും 50,000ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033