കോട്ടയം: വൈക്കം തലയാഴത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ നവജാത ശിശുവിനെ കുഴിച്ചിട്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മൃതശരീരം പോലീസ് ഇന്ന് പുറത്തെടുക്കും. സംഭവത്തിൽ ദുരൂഹത ഇല്ല എന്നാണ് പോലീസിന്റെ അനുമാനം. നാലു മാസത്തോളം ഗർഭിണി ആയിരുന്ന ബംഗാൾ സ്വദേശിനി ആയ യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടർന്ന് മൃതശരീരം കുഴിച്ചിട്ടു എന്ന മൊഴിയാണ് പോലീസിന് നൽകിയത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ നാട്ടുകാർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പോലീസ് തീരുമാനിച്ചത്.
ഈ യുവതിക്ക് 20 വയസ്സ് മാത്രമാണ് പ്രായം. ബംഗാൾ സ്വദേശിനിയാണ്. ഇവർക്ക് ഒരു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. രണ്ടാമത് താൻ ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് പെൺകുട്ടി ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ നൽകിയിരിക്കുന്ന മൊഴി. പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു, തുടർന്ന് ശുചിമുറിയിൽ പോയി എന്നും അവിടെ വെച്ച് കുട്ടി പുറത്തേക്ക് വന്നു എന്നും പെൺകുട്ടി പറയുന്നു. മരിച്ച നിലയിലായിരുന്നു. തുടർന്ന് ഭർത്താവിനെ വിവരമറിയിച്ചു. പിന്നീട് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മറവു ചെയ്തു. ഇതാണ് സംഭവിച്ചതെന്നാണ് യുവതി പറയുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033