Wednesday, May 7, 2025 8:18 pm

താ​മ​സ​സ്ഥ​ല​ത്ത് അന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി യു​വ​തി പ്ര​സ​വി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി യു​വ​തി പ്ര​സ​വി​ച്ചു. ക​രി​ക്ക​ത്ത് താ​മ​സി​ക്കു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് വീ​ര​ത്തി​ന്റെ ഭാ​ര്യ ഷാ​ക്കൂ​ർ (30) ആ​ണ് വീ​ട്ടി​ൽ പ്രസവിച്ച​ത്. യു​വ​തി​ക്കും കു​ഞ്ഞി​നും ക​നി​വ് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ക​രി​ക്ക​ത്ത് ആ​ക്രി ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ് മു​ഹ​മ്മ​ദ് വീ​ര​ത്തും ഭാ​ര്യ ഷാ​ക്കൂ​റും. ക​ട​യി​ൽ ത​ന്നെ​യാ​ണ് ഇ​രു​വ​രു​ടെ​യും താ​മ​സം. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ഷാ​ക്കൂ​റി​നു പ്ര​സ​വവേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് വീ​ര​ത്ത് ആ​ശ വ​ർ​ക്ക​റെ വി​വ​രം അ​റി​യി​ച്ചു.

ആ​ശ വ​ർ​ക്ക​ർ ഉ​ട​ൻ ത​ന്നെ ക​നി​വ് ആം​ബു​ല​ൻ​സി​ന്റെ സേ​വ​നം തേ​ടി. ആം​ബു​ല​ൻ​സ് പൈ​ല​റ്റ് ജ്യോ​തി​ഷ് കു​മാ​ർ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ ര​ഞ്ജി​നി എ​സ്. നാ​യ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​മ്പ് ഷാ​ക്കൂ​ർ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. സ്ഥ​ല​ത്തെ​ത്തി​യ ഉ​ട​നെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ ര​ഞ്ജി​നി എ​സ്. നാ​യ​ർ അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള പൊ​ക്കി​ൾ​കൊ​ടി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി ഇ​രു​വ​ർ​ക്കും വേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. ‌തുടർന്ന്, ഇവരെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ

0
ദില്ലി  : ഇന്ത്യൻ സംയുക്തസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ...

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി പിടിയിലായത് 84 പേർ

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍...

പൂഞ്ചിലുണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ 15 പ്രദേശവാസികൾ കൊല്ലപ്പെട്ടു

0
കശ്മീർ: കശ്മീർ നിയന്ത്രണ രേഖക്ക്‌ സമീപം പൂഞ്ചിലുണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ...

കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം

0
പാകിസ്ഥാൻ: പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ കൊല്ലപ്പെട്ട...