കൽപ്പറ്റ: കേരള ലോട്ടറിയിൽ മാഫിയകൾ കടന്നു കൂടുന്നതായി ഐഎൻടിയുസി ലോട്ടറി സെല്ലേഴ്സ് അസോസിയേഷൻ. എഴുത്ത് ലോട്ടറികൾ സംസ്ഥാനത്ത് വീണ്ടും സജീവമായെന്നും ഓണം ബമ്പറുമായി ബന്ധപ്പെട്ട വ്യാജ അവകാശവാദങ്ങൾ ഇതിന് ഉദാഹരണമാണെന്നും അസോസിയേഷൻ ആരോപിച്ചു.
തട്ടിപ്പ് നടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കേരള ലോട്ടറി സെല്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 25ന് കാരുണ്യ ലോട്ടറി വിൽപ്പന ബഹിഷ്ക്കരിക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.