തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസ് കോർപറേഷൻ(കെ.എം.എസ്.സി.എൽ) അഴിമതിക്കേസിൽ മുൻ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ അന്വേഷണം. ലോകായുക്തയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരുടെ പരാതിയിലാണ് നടപടി.
കോവിഡിന്‍റെ ഒന്നാംഘട്ടത്തിൽ പി.പി.ഇ കിറ്റ് അടക്കം വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന പരാതിയിലാണ് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 450 രൂപയുള്ള പി.പി.ഇ കിറ്റ് 1,500 രൂപയ്ക്ക് വാങ്ങിയതടക്കമുള്ള പരാതിയിലാണ് നടപടി. അഴിമതി നടന്നെന്ന് ചൂണ്ടിക്കാട്ടി വീണ എസ്. നായർ ലോകായുക്തയെ സമീപിക്കുകയായിരുന്നു.