തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ വയോധിക മരിച്ച സംഭവം ദാരുണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ തിരികെ കൊടുക്കാൻ നടപടി ഉണ്ടാകണം. സർക്കാർ ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ മികച്ച രീതിയിൽ നടക്കുന്ന ബാങ്കുകളിൽ പോലും വിശ്വാസ്യത ഇല്ലാതാകും. കോൺഗ്രസ് ഭരിക്കുന്നമാവേലിക്കര തഴക്കര ബാങ്കിൽ നിക്ഷേപം നഷ്ടപെട്ട കാര്യമാണെങ്കിലും നടപടി ഉണ്ടാകണം എന്നും അദ്ദേഹം പ്രതികരിച്ചു.
കൂടാതെ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് പ്രഖ്യാനങ്ങൾ മാത്രമാകരുതെന്നും വേഗത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച നിക്ഷേപകയുടെ കുടുംബത്തെ മന്ത്രി ബിന്ദു അപമാനിച്ചു. മന്ത്രി പരാമർശം പിൻവലിച്ച് മാപ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.