Sunday, April 20, 2025 5:25 am

നിക്ഷേപകര്‍ പരിഭ്രാന്തിയില്‍ ; നെടുംപറമ്പില്‍ NEDSTAR – എന്‍.എം ജയിംസും അഴിക്കുള്ളിലേക്കോ ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സഹോദരന്റെ ധനകാര്യ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ  ” NEDSTAR ” ഗ്രൂപ്പ് ഫിനാന്‍സ് സ്ഥാപനങ്ങളും സാമ്പത്തിക  പ്രതിസന്ധിയിലേക്കെന്നു സൂചന. പണം പിന്‍വലിക്കുവാന്‍ ദിവസേന കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു എന്നാണ് വിവരം. മതിയായ സാമ്പത്തിക അടിത്തറ ഒന്നും  ഇല്ലാതെയാണ് 2016 ല്‍  “നെടുംപറമ്പില്‍ ഫിന്‍ സിണ്ടിക്കേറ്റ് ”  എന്ന ഫിനാന്‍സ് സ്ഥാപനം എന്‍.എം ജയിംസ് തുടങ്ങിയത്. എറണാകുളം പൊന്നുരുന്തി, വൈറ്റില എന്നിവിടങ്ങളിലായി രണ്ടു ശാഖകളും തുടങ്ങി. വൈറ്റിലയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഇദ്ദേഹം വൈറ്റിലയിലേക്ക് പോകാതെ പൊന്നുരുന്തിയില്‍ ഒതുങ്ങിക്കൂടി. 2018 നവംബറില്‍ N.M. Nedumparambil Nidhi Ltd. എന്ന നിധി കമ്പനി ഇദ്ദേഹം രജിസ്റ്റര്‍ ചെയ്തു. അനിയന്‍ എന്‍.എം രാജുവിനെ പിന്നിലാക്കി ഒന്നാമനാകണം  എന്ന അടങ്ങാത്ത ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും പണം അതിനു തടസ്സമായിരുന്നു. കിടപ്പാടം  ബാങ്കില്‍ പണയപ്പെടുത്തിയാണ്‌ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും നടത്തിയത്. 2019 ല്‍ ഒരു വനിതാ ജീവനക്കാരിയുടെ കെട്ടുതാലിയടക്കം പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം പണയം വെക്കാന്‍ ജയിംസ് വാങ്ങിയെന്നാണ് വിവരം. പല വിഷയത്തിലും ഇദ്ദേഹം ബലഹീനനായിരുന്നു. ഇത് സംബന്ധിച്ച പല കഥകളും പ്രചരിക്കുന്നുണ്ട്.

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുവാന്‍ പോലും ബുദ്ധിമുട്ടിയ എന്‍.എം ജയിംസിന് ഇന്ന് കേരളത്തിലും പുറത്തുമായി 200 ലധികം ശാഖകളുണ്ട്. ദുരൂഹമായ പല ഇടപാടുകളും ഇവിടെ നടക്കുന്നതായി സംശയിക്കുന്നു. ഇവരുടെ സ്വര്‍ണ്ണപ്പണയ ഇടപാടുകളില്‍ പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ പണയംവെച്ച യഥാര്‍ഥ സ്വര്‍ണ്ണം നഷ്ടപ്പെടുമെന്ന ഭീതി പലര്‍ക്കുമുണ്ട്. യാതൊരു സാമ്പത്തിക അടിത്തറയുമില്ലാത്ത കുടുംബം പത്തോളം കമ്പിനികള്‍ രൂപീകരിക്കുകയും ഇതിലൂടെ നിക്ഷേപം സമാഹരിക്കുവാനും ലക്ഷ്യമിടുന്നതില്‍ ദുരൂഹതയുണ്ടെന്ന്  ഈ രംഗത്തെ നിയമ വിദഗ്ദര്‍ പറയുന്നു. പരമാവധി നിക്ഷേപം സ്വീകരിച്ച് ഒടുവിൽ നിക്ഷേപകരെ പെരുവഴിയിലാക്കാനുള്ള തന്ത്രത്തിന്റെ  ഭാഗമായാണ് ചവറുപോലെ കമ്പനികൾ തട്ടിക്കൂട്ടിയതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. സാമ്പത്തിക അച്ചടക്കമുണ്ടായിട്ടുപോലും പല കമ്പനികളും തകരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ കുറെയേറെ കടലാസു കമ്പനികളുമായി  നെടുംപറമ്പില്‍ എന്‍.എം ജയിംസ് എന്ന NEDSTAR ജെയിംസ് കേരളത്തിലെ നിക്ഷേപകരെ ലക്ഷ്യമിടുന്നത്. >>> തുടരും >  ദുരൂഹതയുടെ ചുരുളുകള്‍ അഴിയുന്നു ….ജീവനക്കാരുടെയും നിക്ഷേപകരുടെയും വെളിപ്പെടുത്തലുകള്‍

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.

ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങൾക്ക് കടുത്ത ഭാഷയില്‍ വിമര്‍ശനം

0
വാഷിംഗ്ടൺ : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങളെ കടുത്ത...

ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പത്ത് പേരെ പിടികൂടി

0
ദില്ലി : അഫ്ഗാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന...

സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പിന്നെ പാര്‍ലമെന്‍റ് മന്ദിരം അടച്ചുപൂട്ടണം : ബിജെപി എം പി

0
ദില്ലി : സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും കടന്നാക്രമിച്ച് ബിജെപി...

പത്തനംതിട്ട മീഡിയയുടെ എല്ലാ വായനക്കാർക്കും ഈസ്റ്റര്‍ ആശംസകള്‍

0
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച...