തിരുവല്ല : കുടുംബശ്രീയിലൂടെ കേന്ദ്ര ഭവന നഗര ദാരിദ്ര്യ നിർമാർജ്ജന മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി വിവിധ തൊഴിൽ പരിശീലന കോഴ്സുകളിൽ സൗജന്യ നൗപുണ്യ പരിശീലനം ആരംഭിക്കുന്നു. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരും നഗരസഭാ പരിധിയിൽ സ്ഥിര താമസമാക്കിയവരുമായ കുടുംബങ്ങളിലെ യുവതീ യുവാക്കൾക്ക് പരിശീലനത്തിൽ പങ്കെടുത്തു തൊഴിൽ നേടാൻ സാധിക്കുന്നതാണ്.
ഉടൻ ആരംഭിക്കുന്ന കോഴ്സുകൾ
മെഷീൻ ഓപ്പറേറ്റർ-പ്ലാസ്റ്റിക് പ്രോസസ്സിംഗ്, ടെസ്റ്റിംഗ് & ക്വാളിറ്റി കണ്ട്രോൾ ഫോർ പ്ലാസ്റ്റിക് മെറ്റീരിയൽസ് ആൻഡ് പ്രോഡക്ടസ് ടെക്നീഷ്യൻ, ഫീൽഡ് എഞ്ചിനീയർ , ഓട്ടോമോട്ടീവ് സർവീസ് ടെക്‌നിഷ്യൻ -റ്റു വീലർ, പഞ്ചകർമ ടെക്‌നിഷ്യൻ, ഫീൽഡ് ടെക്‌നിഷ്യൻ, മൾട്ടികുസൈൻ കുക്ക്, മെഷീൻ ഓപ്പറേറ്റർ-പ്ലാസ്റ്റിക് ഇൻജെക്ഷൻ മോൾഡിങ്, ഫാഷൻ ഡിസൈനർ, ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, അസംബ്ലി ഓപ്പറേറ്റർ RAC, ആർക്ക് ആൻഡ് ഗ്യാസ് വെൽഡർ, ഫിറ്റർ ഫാബ്രിക്കേഷൻ, മൊബൈൽ ഫോൺ ഹാർഡ്‌വെയർ റിപ്പയർ ടെക്നീഷ്യൻ, ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലാണ് അപേക്ഷ ക്ഷണിക്കുന്നത്.
കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ വെബ് സൈറ്റിൽ കയറി വിവരം രേഖപ്പെടുത്തുകയും നഗരസഭാ എൻ.യു.എൽ.എം ഓഫീസിൽ പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സെർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്,റേഷൻ കാർഡ്, വാക്‌സിൻ സർട്ടിഫിക്കറ്റ്
എന്നിവയുടെ പകർപ്പുകളുമായി നേരിട്ടു എത്തുക.
പരിശീലനത്തിനു ശേഷം തൊഴിൽ ചെയ്യുന്നവർക്ക് നിയമനാനന്തര സഹായം, യാത്രാബത്ത എന്നിവ ലഭിക്കുന്നതാണെന്നും നഗരസഭാ അധികൃതർ അറിയിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 9544862039