തിരുവനന്തപുരം : ബുക്ക് ചെയ്ത് ഉടന്‍ എല്‍പിജി സിലിണ്ടര്‍ വീട്ടിലെത്തിക്കാനുള്ള സേവനം ഒരുക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറെഷന്‍. ബുക്ക് ചെയ്ത് 30 മുതല്‍ 45 മിനിട്ടിനുള്ളില്‍ ഇന്ധനം വീട്ടിലെത്തിക്കാനാണ് ശ്രമം .
ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരു പ്രധാന നഗരമോ ജില്ലയോ തെരഞ്ഞെടുക്കണം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്ത് ഈ സേവനം ആദ്യമെത്തിക്കാനാണ് പൊതുമേഖലാ എണ്ണ കമ്പനിയുടെ ആലോചന.ഫെബ്രുവരി ഒന്ന് മുതല്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാണ്
തീരുമാനം .