ആപ്പിള്‍ ഐഫോണ്‍ 15 പ്രൊ മാക്‌സ് ലോഞ്ച് ചെയ്തിട്ട് ദിവസങ്ങള്‍ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. എന്നാല്‍ ആഗോള തലത്തില്‍ തന്നെ പ്രതിഭാസമായിരിക്കുകയാണ് പ്രൊ മാക്‌സ്. വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡാണ് ഉള്ളത്. പല രാജ്യങ്ങളും നേരത്തെ തന്നെ ആദ്യ ബാച്ച് വിറ്റു തീര്‍ന്നിരുന്നു. വില ഏറ്റവും ഉയര്‍ന്നിട്ടും ആപ്പിളിന്റെ ഡിമാന്‍ഡിന് യാതൊരു കുറവുമില്ല. പ്രീ ഓര്‍ഡറുകളില്‍ രാജാവായി മാറിയിരിക്കുകയാണ് 15 പ്രൊ മാക്‌സ്. ആപ്പിളിന്റെ ഏറ്റവും മികച്ച ഫീച്ചറുകള്‍ സാംസങ്ങിനെ പോലും മറികടന്നിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ വില്‍പ്പനയില്‍ സാംസങ്ങിനെയും സ്വന്തം മോഡലായ ഐഫോണ്‍ 14, 14 പ്രൊ മാക്‌സിനെയും മറികടന്നാണ് 15 പ്രൊ മാക്‌സിന്റെ കുതിപ്പ്. ആപ്പിള്‍ പ്രൊ മാക്‌സിനാണ് ഇത്ര വലിയ കുതിപ്പുള്ളത്. ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ റെക്കോര്‍ഡുകളൊന്നുമില്ലെങ്കിലും നല്ല രീതിയില്‍ വില്‍പ്പന നടക്കുന്നുണ്ട്.
എന്നാല്‍ പ്രൊ മാക്‌സിന്റെ അടുത്തെങ്ങുമെത്തില്ല. അതേസമയം പ്രൊ മാക്‌സിന് ഉല്‍പ്പാദന വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതുപോലെ ഇവ പലരുടെയും കൈയ്യിലെത്താന്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ വരെ ഈ ഫോണ്‍ ഉപയോക്താക്കളുടെ കൈയ്യിലെത്താന്‍ സാധ്യതയില്ല. ഡെലിവെറി കൂടുതല്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്. ചില മേഖലകളിലായിരിക്കും ഈ പ്രശ്‌നമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യയിലായിരിക്കും ഐഫോണ്‍ പ്രൊ മാക്‌സിന് ഏറ്റവും കൂടുതല്‍ വിലയുണ്ടാവുകയെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14 പ്രൊ മാക്‌സ് അതിഗംഭീര പ്രീ ഓര്‍ഡറുകളായിരുന്നു രേഖപ്പെടുത്തിയത്.
ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രീ ഓര്‍ഡറുകളായിരുന്നു ഇത്. ആരും തകര്‍ക്കില്ലെന്ന് കരുതിയ ഈ റെക്കോര്‍ഡാണ് പ്രൊ മാക്‌സ് തകര്‍ത്തതെന്ന് അനലിസ്റ്റായ മിങ്ങ് ചി കുവോ അവകാശപ്പെട്ടു. എന്നാല്‍ 15 പ്രൊ മോഡലുകളുടെ വില്‍പ്പന മുന്‍ മോഡലുകളേക്കാള്‍ പിന്നിലാണ്. 15 പ്രൊ മാക്‌സിനോടാണ് ആളുകള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ആപ്പിള്‍ മുമ്പ് പുറത്തിറക്കിയ ബേസ് മോഡലുകളുടെ വില്‍പ്പനയുടെ അത്ര തന്നെ ഡിമാന്‍ഡാണ് ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്ക് ഉള്ളത്. വന്‍ ഡിമാന്‍ഡ് കാരണമാണ് ഡെലിവെറി വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ അത് വര്‍ധിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.