ആപ്പിളിന്റെ പുതിയ ഐഫോൺ 15 സീരീസിന്റെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ വഴി ഈ ഫോണുകളിലൊന്ന് വാങ്ങുന്ന ആളുകൾക്ക് കമ്പനി കിഴിവ് നൽകുന്നുണ്ട്. ഇത് കൂടാതെ പഴയ ഐഫോണുകളോ ആൻഡ്രോയിഡ് ഫോണുകളെ എക്സ്ചേഞ്ച് ചെയ്യുന്ന ആളുകൾക്കും ഐഫോൺ 15 സീരീസ് വാങ്ങുമ്പോൾ കിഴിവുകൾ ലഭിക്കും. ആപ്പിൾ ഇന്ത്യ സ്റ്റോറിലും വെബ്‌സൈറ്റിലുമാണ് ഓഫറുകൾ ലഭിക്കുന്നത്. പഴയ ഐഫോണുകൾക്ക് ലഭിക്കുന്ന എക്സ്ചേഞ്ച് ഡിസ്കൌണ്ടുകൾ നോക്കാം. ഫോണിന്റെ കേടുപാടുകൾ കൂടി എക്സ്ചേഞ്ച് വാല്യൂ തീരുമാനിക്കുന്നതിൽ പ്രധാന ഘടകമാകും എന്ന കാര്യം ശ്രദ്ധിക്കുക. ഐഫോൺ 14 പ്രോ മാക്‌സ് എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ ഐഫോൺ 15 സീരീസിലെ ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് 67,800 രൂപ വരെ കിഴിവാണ് ആപ്പിൾ നൽകുന്നത്. ഇതിലൂടെ ഐഫോൺ 15 12,100 രൂപയ്ക്കും ഐഫോൺ 15 പ്ലസ് 22,100 രൂപയ്ക്കും ഐഫോൺ 15 പ്രോ 67,100 രൂപയ്ക്കും ഐഫോൺ 15 പ്രോ മാക്സ് 92,100 രൂപയ്ക്കും സ്വന്തമാക്കാം. ഈ ഫോണുകളുടെ 128 ജിബി വേരിയന്റുകളാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്.
നിങ്ങളുടെ പക്കൽ ഐഫോൺ 14 പ്രോ ഉണ്ടെങ്കിൽ പുതിയ ഐഫോൺ 15 സീരീസിലെ നാല് ഫോണുകളിലൊന്ന് വാങ്ങാൻ ഇത് എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. ഐഫോൺ 14 പ്രോ എക്സ്ചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 64,500 രൂപ വരെ ട്രേഡ്-ഇൻ ഇൻസെന്റീവ് ലഭിക്കും. ഇതിലൂടെ ഐഫോൺ 15 15,400 രൂപയ്ക്കും ഐഫോൺ 15 പ്ലസ് 25,400 രൂപയ്ക്കും ഐഫോൺ 15 പ്രോ 70,400 രൂപയ്ക്കും ഐഫോൺ 15 പ്രോ മാക്സ് 95,400 രൂപയ്ക്കും സ്വന്തമാക്കാം. 128 ജിബി വേരിയന്റുകളുടെ വിലയാണ് ഇത്. ഐഫോൺ 14 പ്ലസ് എക്സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോൺ 15 സീരീസിലെ ഒരു ഡിവൈസ് സ്വന്തമാക്കുന്ന ആളുകൾക്ക് ആപ്പിൾ 42,500 രൂപ വരെ ട്രേഡ്-ഇൻ ഡീലാണ് നൽകുന്നത്. ഇതിലൂടെ ഐഫോൺ 15 128 ജിബി പതിപ്പ് 37,400 രൂപയ്ക്കും ഐഫോൺ 15 പ്ലസിന്റെ 128 ജിബി വേരിയ്റ് 47,400 രൂപയ്ക്കും ഐഫോൺ 15 പ്രോയുടെ 128 ജിബി വേരിയന്റ് 92,400 രൂപയ്ക്കും ലഭിക്കും ഐഫോൺ 15 പ്രോ മാക്സ് 128 ജിബി വേരിയന്റിന് 1,17,400 രൂപ നൽകിയാൽ മതിയാകും.
ആപ്പിൾ ഐഫോൺ 14 എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് 40,000 രൂപ വരെ കിഴിവാണ് ആപ്പിൾ നൽകുന്നത്. ഐഫോൺ 15 128 ജിബി മോഡൽ 39,900 രൂപയ്ക്ക് സ്വന്തമാക്കാം. ഐഫോൺ 15 പ്ലസ് 49,900 രൂപയ്ക്കും ഐഫോൺ 15 പ്രോ 94,900 രൂപയ്ക്കും ഐഫോൺ 15 പ്രോ മാക്സ് 128 ജിബി മോഡൽ 1,19,900 രൂപയ്ക്കും സ്വന്തമാക്കാം. ഐഫോൺ 15 സീരീസിലെ ഏത് ഫോൺ വാങ്ങുമ്പോഴും ഐഫോൺ 13 പ്രോ മാക്‌സ് എക്‌സ്‌ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് 55,700 രൂപ വരെ ട്രേഡ്-ഇൻ ഡീലാണ് കമ്പനി നൽകുന്നത്. ഈ ഉപഭോക്താക്കൾക്ക് ഐഫോൺ 15 128 ജിബി വേരിയന്റ് 24,200 രൂപയ്ക്ക് ലഭിക്കും. ഐഫോൺ 15 പ്ലസിന്റെ 128 ജിബി വേരിയന്റ് 34,200 രൂപയ്ക്ക് ലഭിക്കും. ഐഫോൺ 15 പ്രോയുടെ 128 ജിബി വേരിയന്റ് 79,200 രൂപയ്ക്കും ഐഫോൺ 15 പ്രോ മാക്സ് 128 ജിബി വേരിയന്റ് 1,04,200 രൂപയ്ക്കും എക്സ്ചേഞ്ച് ഓഫറിലൂടെ സ്വന്തമാക്കാം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033