ഐഫോണ്‍ വാങ്ങണമെന്ന ആഗ്രഹം കാണും, എന്നാല്‍ അതിനുള്ള പണം കൈയില്‍ കാണില്ല. അങ്ങനെയുള്ളവർക്ക് ആശ്വാസം നല്‍കുന്ന ഐഫോണുകളാണ് എസ്ഇ സിരീസ്. മറ്റ് ബ്രാന്‍ഡുകളുടെ ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില ഇതിനുണ്ടെങ്കിലും ആപ്പിളിന്‍റെ മറ്റ് ഫോണുകളുമായി തട്ടിച്ചുനോക്കിയാല്‍ ഐഫോണ്‍ എസ്ഇ4 ബജറ്റ് ഫ്രണ്ട്‍ലിയാണ്. ഐഫോണ്‍ എസ്ഇ4ല്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന അപ്ഡേറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം. 2025ന്‍റെ ആദ്യം ഐഫോണ്‍ എസ്ഇ4 പുറത്തിറക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. ഇതിനകം ഏറെ ലീക്കുകള്‍ ഈ ഫോണിനെ കുറിച്ച് പ്രത്യേക്ഷപ്പെട്ടു. ഇതില്‍ ചർച്ചയായിരിക്കുന്ന അഞ്ച് ഫീച്ചറുകള്‍ ഇവയാണ്.
1. 48 എംപി പ്രധാന ക്യാമറയാണ് ഐഫോണ്‍ എസ്ഇ4ല്‍ വരാനിട. മുന്‍ എസ്ഇ മോഡലുകളില്‍ നിന്നുള്ള വന്‍ അപ്ഡേറ്റായിരിക്കുമിത്.
2. ഒരു 48 എംപി ക്യാമറ മാത്രമായിരിക്കും പിന്‍ഭാഗത്ത് എങ്കിലും രണ്ട് ഫോക്കല്‍ ലെങ്തുകളുണ്ടാകും. 1എക്സ്, 2എക്സ് സൂം ഇത് പ്രദാനം ചെയ്യും. 48 എംപി സെന്‍സറില്‍ നിന്ന് ഒപ്റ്റിക്കല്‍ സൂമിലേക്ക് മാറ്റം സംഭവിക്കുന്ന രീതിയിലാണിത് രൂപകല്‍പന ചെയ്യുന്നത് എന്നാണ് വിവരം.
3. 6.1 ഇഞ്ചിന്‍റെ ഒഎല്‍ഇഡി ഡിസ്പ്ലെയാണ് ഐഫോണ്‍ എസ്ഇ4ല്‍ വരാന്‍ സാധ്യത. മുന്‍ എസ്ഇ ഫോണുകളില്‍ ആപ്പിള്‍ എല്‍സിഡി സ്ക്രീനായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്.
4. യൂറോപ്യന്‍ യൂണിയന്‍റെ മാർഗനിർദേശങ്ങള്‍ അനുസരിച്ച് യുഎസ്ബി-സി ചാർജിംഗ്, ഡാറ്റാ ട്രാന്‍സ്ഫർ സംവിധാനം ഫോണില്‍ വരുമെന്നതാണ് മറ്റൊരു സൂചന. ഇതും ഗെയിം ചേഞ്ചറായിരിക്കും.
5. മുന്‍കാല ടച്ച് ഐഡിക്ക് പകരം ഫേസ് ഐഡിയും ഐഫോണ്‍ എസ്ഇ4ലേക്ക് വരുമെന്ന് വാർത്തകള്‍ സൂചിപ്പിക്കുന്നു. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ വരുമോ എന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട്. എന്തായാലും 2025ന്‍റെ തുടക്കത്തില്‍ ഐഫോണ്‍ എസ്ഇ4 കൈകളിലെത്തും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1