ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണിനു ഇന്ന് തുടക്കം. ഉദ്‌ഘാടന മത്സരത്തില്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30 യ്ക്കാണ് മത്സരം.
സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാകും മുംബൈ ഇത്തവണത്തെ സീസണില്‍ ഇറങ്ങുക. ബാംഗ്ലൂരാവട്ടെ കന്നി കിരീടവും. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഐപിഎല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. കോവിഡ് കാരണങ്ങളാല്‍ കഴിഞ്ഞ സീസണ്‍ യുഎഇയില്‍ വെച്ചായിരുന്നു നടന്നത്. കോവിഡ് നെഗറ്റീവായ ബാംഗ്ലൂരിന്റെ മലയാളിതാരം ദേവ്ദത്ത് പടിക്കല്‍ ഇന്ന് കളിക്കാനിറങ്ങിയേക്കുമെന്ന് സൂചനയുണ്ട്.