Sunday, April 6, 2025 4:38 pm

ഐപിഎൽ : മുംബൈയെ 12 റൺസിന് വീഴ്ത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: അവസാന ഓവർ വരെ ആവേശം അലതല്ലിയ പോരിൽ മുംബൈയെ വീഴ്ത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. 12 റൺസിനാണ് ഋഷഭ് പന്തിന്റേയും സംഘത്തിന്റേയും വിജയം. ലഖ്‌നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണമെന്നിരിക്കേ വെറും ഒമ്പത് റൺസ് മാത്രം വിട്ടുനൽകിയ ആവേശ് ഖാൻ കളി ലഖ്‌നൗവിന് തിരിച്ച് നൽകി. നേരത്തേ അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിനേയും ആവേശ് ഖാൻ പുറത്താക്കിയിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ അർധ സെഞ്ച്വറി നേടിയ മിച്ചൽ മാർഷിന്റേയും എയ്ഡൻ മാർക്രമിന്റേയും മികവിലാണ് കൂറ്റൻ സ്‌കോർ ഉയർത്തിയത്.

അവസാന ഓവറുകളിൽ തകർത്തടിച്ച ആയുഷ് ബധോനിയും ഡേവിഡ് മില്ലറും ലഖ്‌നൗ സ്‌കോർബോർഡിന് നിർണായക സംഭാവനകൾ നൽകി. ബധോനി 19 പന്തിൽ 30 റൺസെടുത്തപ്പോൾ മില്ലർ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 14 പന്തിൽ 27 റൺസടിച്ചെടുത്തു. 31 പന്തിൽ 60 റൺസെടുത്ത മാർഷ് തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു. മാർക്രം 38 പന്തിൽ 53 റൺസടിച്ചെടുത്തു. മുംബൈക്കായി ഹർദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് പോക്കറ്റിലാക്കി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ റിയാൻ റിക്കിൾട്ടണേയും വിൽ ജാക്‌സിനേയും മുംബൈക്ക് വേഗത്തിൽ നഷ്ടമായി. പിന്നീട് ക്രീസിലൊന്നിച്ച നമൻ ധീറും സൂര്യ കുമാർ യാദവും ചേർന്ന് സ്‌കോറുയർത്തി.

എന്നാൽ 24 പന്തിൽ 46 റൺസെടുത്ത നമൻ ധീറിനെ ദിഗ്വേഷ് റാതി വീഴ്ത്തി. പിന്നെയെത്തിയവർക്കൊന്നും അധികം സംഭാവനകൾ നൽകാനായില്ല. സൂര്യകുമാർ യാദവിൻറെ ഒറ്റയാൾ പോരാട്ടവും വിഫലമായി. 43 പന്തിൽ 67 റൺസെടുത്ത സൂര്യ 17ആം ഓവറിൽ കൂടാരം കയറി. ഇംപാക്ട് പ്ലെയറായെത്തിയ തിലക് വർമ അവസാന ഓവറുകളിൽ സ്‌കോർ കണ്ടെത്താൻ പ്രയാസപ്പെട്ട് റിട്ടയറാവുന്ന കാഴ്ച്ചക്കും ഏകനാ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കും ടീമിനെ ജയത്തിലേക്ക് കൈപിടിച്ചുയർത്താനായില്ല. നാല് മത്സരങ്ങളിൽ മൂന്നും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ലഖ്‌നൗ ആവട്ടെ നാലിൽ രണ്ടും ജയിച്ച് ആറാം സ്ഥാനത്തേക്ക് കയറി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം...

മോതിരവയലില്‍ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

0
റാന്നി: ശ്രീനാരായണ ധർമ്മസംഘം ഗുരുധർമ്മ പ്രചരണ സഭ റാന്നി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ...

മണിപ്പൂരിലെ ചുരാചന്ദ് ജില്ലയില്‍ പത്തുവയസുകാരിക്ക് ക്രൂര പീഡനം

0
മണിപ്പൂർ: കലാപവും ലഹളയും നടക്കുന്ന മണിപ്പൂരിലെ ചുരാചന്ദ് ജില്ലയില്‍ പത്തുവയസുകാരിക്ക് ക്രൂര...

തമിഴ്‌നാട്ടിലെ പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

0
രാമേശ്വരം: രാമേശ്വരം ദ്വീപിനും തമിഴ്നാടിനും ഇടയിൽ റെയിൽ ബന്ധം സ്ഥാപിക്കുന്ന പുതിയ...