ചെന്നൈ: ഐപിഎല്ലിലെ ത്രില്ലർ പോരിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തോൽപ്പിച്ചു. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 209 റൺസെടുക്കാനെ സാധിച്ചുള്ളൂ. ചെപ്പോക്കിന് പിന്നാലെ വാങ്കെഡെയിലും വമ്പുകാട്ടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ചെന്നൈക്കെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ജയം പതിനേഴ് വർഷത്തിന് ശേഷമെങ്കിൽ
മുംബൈക്കെതിരെ വാങ്കഡെയിൽ ജേതാക്കളായത് 10 വർഷത്തെ ഇടവേളക്കൊടുവിലാണ്. 222 റൺസെന്ന റൺമല കീഴടക്കാനെത്തിയ മുംബൈയെ മോഹിപ്പിച്ച് രോഹിത് ശർമ്മ തുടക്കിലെ മടങ്ങി. റിക്കിൾട്ടണും വിൽ ജാക്സിനും സൂര്യ കുമാർ യാദവിനും നിലയുറപ്പിക്കാനായില്ല.
എന്നാൽ 56 റൺസെടുത്ത തിലക് വർമയും 42 റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയും തകർത്തടിച്ചതോടെ റെക്കോർഡ് ചേസ് മുംബൈ മോഹിച്ചു. എന്നാൽ കൃത്യമായ ഇടവേളയിൽ ആർസിബിയുടെ പ്രവഹരം. ഒടുവിൽ അവസാന ഓവറിൽ ക്രുണാ പണ്ഡ്യ മൂന്ന് വിക്കറ്റെടുക്കുക കൂടി ചെയ്തപ്പോൾ മുംബൈ ഇന്നിങ്സ് 9ന് 209ൽ അവസാനിച്ചു. ഫിൽ സാൾട്ടിനെ രണ്ടാം പന്തിൽ തന്നെ നഷ്ടമായെങ്കിലും വിരാട് കോലിയും ദേവദത്ത് പഠിക്കലും തകർത്തടിച്ചതോടെ പവർപ്ലേയിൽ തന്നെ ആർസിബി കളി പിടിച്ചു. കോലി 67 റൺസോടെ ടോപ് സ്കോററായപ്പോൾ 64 റൺസുമായി ക്യാപ്റ്റൻ രജത് പാട്ടിധാറും മിന്നിച്ചു. അവസാന ഓവറിൽ 40 റൺസോടെേ ജിതേഷ് ശർമ്മയുടെ ആളിക്കത്തൽ കൂടിയായപ്പോൾ ആർസിബി 221 റൺസിലെത്തി. നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച ആർസിബി ആറുപോയിന്റുമായി മൂന്നാം സ്ഥാനത്താണ്. നാലാം തോൽവി നേരിട്ട മുംബൈ എട്ടാം സ്ഥാനത്ത് തന്നെ.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033