കൊൽക്കത്ത: സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേരുകേട്ട ബാറ്റിങ് നിരക്ക് ഒരിക്കൽ കൂടി പാളി. ഇക്കുറി ഈഡൻ ഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏറ്റുവാങ്ങിയത് 80 റൺസിന്റെ കൂറ്റൻ തോൽവി. കൊൽക്കത്ത ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരബാദിന്റെ പോരാട്ടം 120 റൺസിലൊതുങ്ങി. ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്ക് 16 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ക്വിന്റൺ ഡികോക്കിനെയും സുനിൽ നരൈനെയും നഷ്ടമായിരുന്നു. എന്നാൽ പിന്നീടെത്തിയ അജിൻക്യ രഹാനെ (27 പന്തിൽ 38), അൻക്രിഷ് രഘുവൻശി (32 പന്തിൽ 50), വെങ്കടേഷ് അയ്യർ (29 പന്തിൽ 60), റിങ്കു സിങ് (17 പന്തിൽ 32) എന്നിവർ ചേർന്ന് കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചു.
മറുവശത്ത് ഹൈദരാബാദിന് ഒരുഘട്ടത്തിലും കൊൽക്കത്തക്ക് വെല്ലുവിളി ഉയർത്താനായില്ല. ട്രാവിസ് ഹെഡിനെയും (4) ഇഷാൻ കിഷനെയും (2) വൈഭവ് അറോറയും അഭിഷേക് ശർമയെ (2) ഹർഷിത് റാണയും മടക്കി. നിതീഷ് കുമാർ റെഡ്ഠി (19), കമിന്ദു മെൻഡിസ് (27), ഹെന്റിച്ച് ക്ലാസൻ (33) എന്നിവരാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്. കൊൽക്കത്തക്കായി വൈഭവ് അറോറയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. അന്ദ്ര റസൽ രണ്ട് വിക്കറ്റെടുത്തു.നാല് മത്സരങ്ങളിൽ നിന്നും നാല് പോയന്റുള്ള കൊൽക്കത്ത അഞ്ചാം സ്ഥാനത്തും ഒരു ജയം മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്തുമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033