Monday, April 21, 2025 10:13 pm

IQOO Z7i ചൈനീസ് വിപണിയിൽ പുറത്തിറക്കി, ഇന്ത്യയിൽ എപ്പോൾ എത്തുമെന്നറിയാം

For full experience, Download our mobile application:
Get it on Google Play

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ പുറത്തിറക്കി. IQOO Z7i സ്മാർട്ട്ഫോണാണ് ഇപ്പോൾ ചൈനയിൽ തരംഗമായിരിക്കുന്നത്. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ഹാൻഡ്സെറ്റ് മെയ് 14 മുതൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. IQOO Z7i- യുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം. 6.51 ഇഞ്ച് ഐപിഎസ് എൽസിഡി പാനലോടുകൂടിയ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 20:9 ആസാപെക്ട് റേഷ്യോയും, 88.99 സ്ക്രീൻ- ടു- ബോഡി റേഷ്യോയും നൽകിയിട്ടുണ്ട്.

ഒക്ട കോർ മീഡിയടെക് ഡെമൻസിറ്റി 6020 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 15 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 186 ഗ്രാം മാത്രമാണ് ഈ ഹാൻഡ്സെറ്റിന്റെ ഭാരം. ഐസ് ലേക്ക് ബ്ലൂ, മൂൺ ഷാഡോ എന്നിങ്ങനെ രണ്ട് കളർ വേരിയന്റിലാണ് ഇവ വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന IQOO Z7i സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമൺ പഞ്ചായത്ത് 14-ാം വാർഡ് മഹാത്മജി കുടുബസംഗമം നടത്തി

0
ഐക്കാട് : കൊടുമൺ പഞ്ചായത്ത് 14-ാം വാർഡ് മഹാത്മജി കുടുബസംഗമം രഘു...

പ്ലാങ്കമണ്ണിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്

0
അയിരൂർ: പ്ലാങ്കമണ്ണിൽ ട്രാൻസ്ഫോമറിനോട് ചേർന്നുള്ള വൈദ്യുത പോസ്റ്റിൽ സപ്ലെ മാറ്റിക്കൊടുക്കാൻ കയറിയ...

ബഹ്റൈൻ-കൊച്ചി സർവീസുമായി ഇൻഡിഗോ എയർലൈൻസ്

0
മനാമ: മലയാളി പ്രവാസികൾക്ക് ഇടക്കാല ആശ്വാസം. കൊച്ചിയിലേക്ക് സർവീസുമായി ഇൻഡിഗോ എയർലൈൻസ്....

മുർഷിദാബാദ് സന്ദർശിക്കാൻ എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ

0
ഡൽഹി: കലാപം പൊട്ടിപ്പുറപ്പെട്ട ബംഗാളിലെ മൂര്‍ഷിദാബാദ് സന്ദര്‍ശിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി...