തെഹ്റാൻ : ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഇറാൻ. 12 ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ ഇന്ത്യ നൽകിയ ധാർമ്മിക പിന്തുണയ്ക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങൾക്കും ഇന്ത്യയിലെ സ്വാതന്ത്ര്യപ്രിയരായ ജനങ്ങളോടുള്ള നന്ദി ഇറാൻ അറിയിച്ചു. ഡൽഹിയിലെ ഇറാനിയൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇന്ത്യയോടുള്ള നന്ദി പ്രകടിപ്പിച്ചത്. ഇസ്രായേലുമായി നടന്ന സമീപകാല സൈനിക സംഘട്ടനത്തിൽ വിജയിക്കാനായി എന്നാണ് ഇറാൻ അവകാശപ്പെടുന്നത്. സംഘർഷ സമയത്ത് ഇറാനൊപ്പം ഉറച്ചുനിന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിനും പാർലമെന്റ് അംഗങ്ങൾക്കും സാധാരണ പൗരന്മാർക്കും പ്രവർത്തകർക്കും, സർക്കാരിതര സംഘടനകൾ, മത-ആത്മീയ നേതാക്കൾ, സർവകലാശാലാ പ്രൊഫസർമാർ, മാധ്യമങ്ങൾ, സാമൂഹിക പ്രവർത്തകർ എന്നിവർക്കും നന്ദി അറിയിക്കുന്നതായി ഇറാനിയൻ എംബസി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. സംഘർഷത്തിന്റെ അവസാന ദിവസങ്ങളിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയും യുദ്ധത്തിൽ പങ്കുചേർന്നിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]