ഇറാൻ ; ഇറാനിലെ മുൻ പ്രതിരോധമന്ത്രിയും ബ്രിട്ടീഷ്-ഇറാനിയൻ വംശജനുമായ അലിറേസ അക്ബാരിയെ ബ്രിട്ടീഷ്ചാരസംഘടനയായ എം. 16ന്റെ ചാരനെന്ന ആരോപണത്തെ തുടർന്ന് വധശിക്ഷയ്ക്ക് വിധിച്ചു. ചാരക്കേസിൽ കുടുങ്ങിയതിനെ തുടർന്ന് മൂന്നു വർഷമായി ജയിലിൽ കഴിയുകയായിരുന്നു അക്ബാരി. വധശിക്ഷ നടപ്പാക്കുന്നതുവരെ അക്ബാരിയെ ഏകാന്തവാസത്തിലാക്കും. അതേസമയം ആരോപണം നിഷേധിച്ച അക്ബാരി, കുറ്റസമ്മതം നടത്തണമെന്നാവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞു. ബ്രിട്ടീഷ് വംശജനായ അക്ബാരിയെ വിട്ടയക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് അഭ്യർത്ഥിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി ഭർത്താവിനെ കാണാൻ എത്തണമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായി ഭാര്യ മറിയം അറിയിച്ചു. ഇറാൻ മിലിട്ടറി ഇന്റലിജൻസ് പറയുന്നത് അക്ബാരി ബ്രിട്ടീഷ് ചാരസംഘടനയുടെ സുപ്രധാന ഏജന്റായിരുന്നുവെന്നാണ്. ഇരട്ട പൗരത്വമുണ്ടായിരുന്നഅക്ബാരി ഇറാന്റെ മിലിട്ടറി, സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് പ്രതിരോധ മന്ത്രാലയത്തിൽ ഇന്റർനാഷണൽ ഡെപ്യൂട്ടി മിനിസ്റ്ററായും പ്രവർത്തിച്ചു. 1997-2005 കാലഘട്ടത്തിൽ ഇപ്പോൾ സുപ്രീം നാഷണൽ സെക്യൂരിറിറ്റി കൗൺസിൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അലി ഷംഖാനിക്ക് കീഴിലായിരുന്നു പ്രവർത്തിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033