സെപ്റ്റംബർ മാസം ഇതാ വന്നുകഴിഞ്ഞു. ആവേശം ഒട്ടും ചോരാതെ സഞ്ചാരികൾ ഇനിയും യാത്രകൾ പ്ലാൻ ചെയ്യുകയാണ്. ഒപ്പം മലപ്പുറം കെഎസ്ആർടിസിയും ഉണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി സെപ്റ്റംബർ മാസം മുഴുവനും അടിപൊളി യാത്രകളാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി , മലപ്പുറം എന്നീ ഡിപ്പോകളിൽ നിന്നാണ് വിനോദ യാത്രയുള്ളത്. അതിരപ്പിള്ളി, മലക്കപ്പാറ, ഗവി, സൈലന്‍റ് വാലി, പരുന്തുംപാറ, മൂന്നാർ, കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ഡാം, അഞ്ചുരുളി, വാഗമൺ എന്നിങ്ങനെ യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളെല്ലാം യാത്രയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതാ മലപ്പുറത്തു നിന്നും സെപ്റ്റംർ 2023 ൽ നടത്തുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകളുടെ മുഴുവൻ വിവരങ്ങളും.
മലപ്പുറം ഡിപ്പോ- ബജറ്റ് യാത്രകള്‍ അതിരപ്പിള്ളി, മലക്കപ്പാറ യാത്ര- സെപ്റ്റംബർ 6,10,17,30 എന്നീ തിയതികളിൽ അതിരപ്പിള്ളി, മലക്കപ്പാറ റൂട്ടിൽ യാത്ര നടത്തും. അതിരപ്പിള്ളി വെള്ളച്ചാട്ടവും വാൽപ്പാറയും കാടിനുള്ളിലൂടെയുള്ള യാത്രയും ചേരുന്ന ഈ പാക്കേജ് മലപ്പുറം ഡിപ്പോയുടെ ഏറ്റവും ജനപ്രിയ പാക്കേജാണ്. പുലർച്ചെ 4.00 മണിക്ക് മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിക്കും. മൂന്നാർ യാത്ര- സെപ്റ്റംബർ മാസത്തിൽ മാത്രം മലപ്പുറം ഡിപ്പോയില്‍ നിന്നും ആറ് മൂന്നാർ യാത്രകളാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 9,16,23,30 എന്നീ ശനിയാഴ്ചകളിലാണ് യാത്ര പുറപ്പെടുന്നത്. മലപ്പുറം ഡിപ്പോയിൽ നിന്നും രാവിലെ 4.00 മണിക്ക് ബസ് പുറപ്പെടും. രണ്ട് ദിവസം മൂന്നാറിൽ ചെലവഴിക്കുന്ന പാക്കേജാണിത്. പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും- 9446389823 9995726885.