ന്യൂഡല്‍ഹി : 2022ലെ ടി20 ലോകകപ്പിന്‍റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയപ്പോൾ നിരവധി പ്രതികരണങ്ങൾ ഉണ്ടായി. ഇക്കൂട്ടത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇന്ത്യൻ ടീമിനെ പരിഹസിച്ച് ട്വീറ്റ് ചെയ്‌തത് വൈറലായിരുന്നു. ഇപ്പോഴിതാ ഷഹബാസ് ഷെരീഫിന്റെ വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
ഞായറാഴ്‌ച ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിൽ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുമെന്ന് ഷഹബാസ് ഷെരീഫ് ട്വീറ്റിൽ പറയുന്നു. കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ പാകിസ്ഥാൻ 10 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ഈ വർഷം ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി. ഈ മത്സരങ്ങളിലെ സ്‌കോർ നിലയാണ് പാക് പ്രധാനമന്ത്രി തമാശരൂപേണ ട്വീറ്റിൽ ചേർത്തത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.