ഡബ്ലിൻ: ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തുംവരെ താനും ആഹാരം കഴിക്കില്ലെന്ന് പ്രഖ്യാപിച്ച് ഐറിഷ് യുവതി സോഫി നി ചോയിമിൻ. അയർലൻഡും അധിനിവേശ വെസ്റ്റ് ബാങ്കിലെ ജൂതരുമായി വ്യാപാരം വിലക്കുന്ന 2018-ലെ ബിൽ നിയമമാക്കണമെന്ന ആവശ്യംകൂടി ഉന്നയിച്ചാണ് ചോയിമിന്റെ നിരാഹാരസമരം. ഗാൽവേയിൽ താമസിക്കുന്ന സോഫി നി ചോയിമിൻ പലസ്തീനുവേണ്ടി ഒട്ടേറെ പ്രതിഷേധങ്ങളിലും ധനസമാഹരണത്തിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ, മാർച്ചിൽ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം സഹായവിതരണത്തെ ബാധിച്ചു. ഉപരോധമുള്ളതിനാൽ ധനസമാഹരണം പാഴാണ്. അതിനാൽ, പട്ടിണിയിലായ ഗാസയിലെ കുട്ടികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും യോജിച്ചതും സമാധാനപരവുമായ മാർഗമാണ് തന്റെ നിരാഹാരസമരമെന്ന് അവർ ഐറിഷ് സർക്കാരിനെ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.