ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമാണ് ക്യാന്‍സര്‍. ക്യാന്‍സറിനുള്ള സാധ്യതയ്ക്ക് ഒരു പ്രധാന കാരണം ജീവിതശൈലിയാണ്. പ്രത്യേകിച്ച് ഭക്ഷണക്രമം. എന്നാല്‍ നമ്മള്‍ കഴിക്കുന്നത് കൂടാതെ എപ്പോളാണ് നമ്മള്‍ കഴിക്കുന്നത് എന്നതും ഒരു ഘടകമാണ്. ബാഴ്‌സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് ഭക്ഷണം കഴിക്കുന്ന സമയത്തിനനുസരിച്ച് ആര്‍ക്കൊക്കെ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് നിര്‍ണ്ണയിക്കാനാകും. രാത്രി 9 മണിക്ക് ശേഷം സ്ഥിരമായി ഭക്ഷണം കഴിക്കുകയും ഭക്ഷണം കഴിച്ചതിന് ശേഷം ഉറങ്ങുന്നതിന് മുന്‍പ് രണ്ട് മണിക്കൂര്‍ ഇടവേള നല്‍കാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യശരീരത്തില്‍ ഒരു ജൈവഘടികാരം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നമ്മുടെ ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും ചക്രം നിര്‍ണയിക്കുന്നു. ഓരോ 24 മണിക്കൂറിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. നിങ്ങളുടെ ബോഡി ക്ലോക്ക് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ രാത്രി 9 മണിയോ അതിനു ശേഷമോ ആകുമ്പോഴേക്കും ശരീരം ഉറങ്ങാനോ അല്ലെങ്കില്‍ വിശ്രമിക്കാനോ ആയി കൂടുതല്‍ സജീവമാകാതെ ഇരിക്കണം. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം സജീവമാകും. ഇത് പിന്നീട് സര്‍ക്കാഡിയന്‍ താളം തടസ്സപ്പെടുത്തുകയും ഉറക്കം, വിശപ്പ്, സമ്മര്‍ദ്ദം എന്നിവയെ ബാധിക്കുകയും ചെയ്യും. സ്തനാര്‍ബുദ കേസുകളുമാണ് പഠനത്തില്‍ വിലയിരുത്തിയത്. രാത്രി ഭക്ഷണത്തിന് ശേഷം രണ്ടോ അതിലധികമോ മണിക്കൂര്‍ കഴിഞ്ഞ് ഉറങ്ങുന്ന ആളുകള്‍ക്ക് സ്തന, പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത 20 ശതമാനം കുറവാണ്. വൈകി ഭക്ഷണം കഴിക്കുന്നതിനൊപ്പം ഇത് നോക്കുമ്പോള്‍ അപകടസാധ്യത മൊത്തത്തില്‍ 25 ശതമാനമായി ഉയര്‍ന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ പുകയില ഉപയോഗം, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക നിഷ്‌ക്രിയത്വം, വായു മലിനീകരണം എന്നിവ ക്യാന്‍സറിനും മറ്റ് സാംക്രമികേതര രോഗങ്ങള്‍ക്കും അപകട ഘടകങ്ങളാണ്.