കാത്സ്യമടങ്ങിയ ഭക്ഷണം ധാരാളം കഴിച്ചാല്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നതാണ് പൊതുവായ ചിന്ത. പല്ലു ദ്രവിക്കുമ്പോള്‍ കാത്സ്യം ഗുളികകള്‍ വാങ്ങി കഴിക്കുന്നവരുമുണ്ട് നമ്മുടെ നാട്ടില്‍. പക്ഷേ മുതിര്‍ന്നവരുടെ കാര്യത്തില്‍ കാത്സ്യം പല്ലുകള്‍ക്ക് ഗുണമൊന്നും ചെയ്യില്ലെന്ന് അറിയുക. പല്ലുകള്‍ പൂര്‍ണമായി രൂപം പ്രാപിച്ച ശേഷമേ മോണയ്ക്കുള്ളില്‍ നിന്നും പുറത്തേക്ക് വരുന്നുള്ളൂ. പൂര്‍ണമായി രൂപപ്പെട്ടു കഴിഞ്ഞാല്‍ പല്ലില്‍നിന്നും കാത്സ്യം പുറത്തേക്കു നഷ്ടപ്പെടുകയോ ശരീരത്തില്‍നിന്നും ആഗിരണം ചെയ്യുകയോ ചെയ്യുന്നില്ല. പല്ലുകള്‍ രൂപം പ്രാപിക്കുന്ന പ്രായത്തില്‍ അതായത് ഏകദേശം 10-12 വയസുവരെ മാത്രമേ കൂടുതല്‍ കാത്സ്യമടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുള്ളൂ. എല്ലുകളുടെ കാര്യത്തില്‍ സ്ഥിതി മറിച്ചാണ്. എല്ലുകളില്‍നിന്നും കാത്സ്യം നഷ്ടപ്പെടുകയും രക്തത്തില്‍നിന്നും കാത്സ്യം ആഗിരണം ചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് പല്ലിനെ കരുതിയായിരിക്കരുത് എല്ലിനെക്കരുതിയാവണം കാത്സ്യമടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് എന്ന കാര്യം അറിഞ്ഞിരിക്കുക.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.