റാന്നി: റാന്നി മാർത്തോമ ആശുപത്രിയെക്കുറിച്ച് നിരവധി പരാതികളാണ് റാന്നി നിവാസികള്‍ക്ക്. ആശുപത്രിയുടെ ആംബുലന്‍സിന് ഓട്ടം ലഭിക്കുവാന്‍ പലപ്പോഴും മൃതദേഹം വെച്ച് വിലപേശുകയാണെന്ന് ചിലര്‍ പറയുന്നു. റാന്നിയിലെ ഏക മോര്‍ച്ചറിയാണ് മാര്‍ത്തോമ്മാ ആശുപത്രിയില്‍ ഉള്ളത്. വെച്ചൂച്ചിറ , മണ്ണടിശാല, വടശേരിക്കര , ചിറ്റാർ, ഇടമുറി, മുക്കട , പെരുംമ്പെട്ടി, ചാലാപ്പള്ളി, പൂവൻമല, അത്തിക്കയം, തുടങ്ങി 25 കിലോമീറ്റർ ചുറ്റളവിലെ ജനങ്ങൾ ആശ്രയിക്കുന്ന മോർച്ചറിയാണിത്.
ഇവിടുത്തെ മോർച്ചറിയിൽ മൃതശരീരം സൂക്ഷിച്ചാൽ തിരികെ എടുക്കുമ്പോൾ മാര്‍ത്തോമ്മ ആശുപത്രിയിലെതന്നെ ആംബുലന്‍സ് തന്നെ വിളിക്കണം. പുറത്ത് നിന്ന് ആമ്പുലൻസ് വിളിച്ചാൽ രാവിലെ 9 മണിക്ക് ശേഷമേ മൃതശരീരം വിട്ടു നൽകു എന്നാണ് ആശുപത്രിയുടെ തീരുമാനം. ആശുപത്രിയിലെ ആംബുലന്‍സ് ഓട്ടം വിളിച്ചാല്‍ വെളുപ്പിനെ ഏതുസമയത്തും മുതദേഹം വിട്ടുനല്‍കും. റാന്നി ഇടമുറി സ്വദേശി ഷിജു തനിക്കുണ്ടായ ദുരനുഭവം ഫെയിസ് ബുക്കില്‍ കുറിച്ചതോടെയാണ് ഈ ക്രൂരത പുറത്തറിഞ്ഞത്.
ഇതിനു മുമ്പും സമാനമായ സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. മൃതദേഹം എടുക്കാൻ വരൂന്നവരും ആശുപത്രി അധികൃതരും തമ്മില്‍ തർക്കവും ബഹളവും ഇവിടെ പതിവാണെന്നും പറയുന്നു. സർക്കാരും റാന്നി എം.എല്‍.എയും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും നിയമവിരുദ്ധവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതുമായ ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.