Thursday, April 17, 2025 8:17 pm

ജേര്‍ണലിസ്റ്റ് യദു നാരായണന്‍ രാജ്യദ്രോഹിയോ ? കേരളത്തിലെ 17 മാധ്യമ പ്രവര്‍ത്തകര്‍ എന്‍.ഐ.എ നിരീക്ഷണത്തിൽ ? അന്വേഷണം പൂര്‍ത്തിയായാല്‍ അറസ്റ്റ് ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനും കൊച്ചിയില്‍ നിന്നുള്ള ദി ജേര്‍ണലിസ്റ്റ് യു ട്യൂബ് ചാനലിന്റെ ഉടമകളില്‍ ഒരാളുമായ യദു നാരായണന്‍ സംശയ നിഴലില്‍. കേന്ദ്ര എജന്‍സിയായ  എന്‍.ഐ.എ ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായാണ് വിവരം. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായും സംശയിക്കുന്നു. വിദേശത്തുനിന്നും ഇയാള്‍ക്ക് വന്‍ തോതില്‍ ഫണ്ടുകള്‍ ലഭിക്കുന്നതായാണ് വിവരം. ഇയാളെ കൂടാതെ കേരളത്തിലെ പതിനേഴോളം മാധ്യമ പ്രവര്‍ത്തകര്‍ ദേശീയ അന്വേഷണ എജന്‍സിയായ എന്‍.ഐ.എയുടെ നിരീക്ഷണത്തില്‍ ആണെന്നാണ് വിവരം. അന്വേഷണം പൂര്‍ത്തിയായാല്‍ അറസ്റ്റിലേക്കും കാര്യങ്ങള്‍ നീങ്ങും.

ഇവരില്‍ പലരുടെയും ബാങ്ക് അക്കൌണ്ടുകള്‍ അടക്കം പരിശോധന കഴിഞ്ഞിട്ടുണ്ട്. ഇതിൽ രണ്ട് പേർ വനിതാ മാധ്യമ പ്രവർത്തകരാണെന്ന് അറിയുന്നു. കേരളത്തിലെ ഇടതുപക്ഷ മാധ്യമ സംഘടനയിലെ പ്രധാന ചുമതല വഹിക്കുന്നവരും രാജ്യ തലസ്ഥാനത്തും അന്യസംസ്ഥാന ബ്യുറോകളിൽ പ്രവർത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ടെന്നറിയുന്നു. ജെ.എൻ യു സർവ്വകലാശാലയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചവരുടെ കൂടെയും ഡൽഹിയിൽ കർഷകരുടെ പേരിൽ നടത്തിയ സമരങ്ങളിലും നേരിട്ടു് പങ്കാളിത്വം വഹിച്ച ചിലരും കേരളത്തിൽ എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിൽ പെട്ടിട്ടുണ്ട്. ഒരു പക്ഷെ രാജ്യ ചരിത്രത്തിലാദ്യമായിരിക്കാം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത്ര അധികം മാധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നത്.

ഒരു പ്രത്യേക മത വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് യദു നാരായണന്‍ ദി ജേര്‍ണലിസ്റ്റ് എന്ന യു ട്യൂബ് ചാനലില്‍ നല്കിക്കൊണ്ടിരുന്നത്. വന്‍ തുക പ്രതിഫലമായി ഇയാള്‍ കൈപ്പറ്റുന്നു എന്നും ആരോപണം ഉണ്ടായിരുന്നു. പ്രമുഖ ഓണ്‍ ലൈന്‍ ചാനലായ മറുനാടന്‍ മലയാളിയില്‍ ഇയാള്‍ കുറച്ചുനാള്‍ ജോലി ചെയ്തിരുന്നു. അനധികൃത ഇടപാടുകളെ തുടര്‍ന്ന് ഇയാളെ അവിടെനിന്നും പുറത്താക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇയാള്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ കൊടുങ്ങല്ലൂര്‍ സ്വദേശി  ബൈജു ജോണ്‍ ഉമായി എറണാകുളത്ത് ദി ജേര്‍ണലിസ്റ്റ് എന്ന യു ട്യൂബ് ചാനല്‍ തുടങ്ങുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനുവേണ്ടി തൊടുപുഴയിലും യദു നാരായണന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ പ്രമാദമായ പല വിഷയങ്ങളിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.

ചാനലിന്റെ മറവിലുള്ള ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ദുരൂഹത ഉളവാക്കുന്നതായിരുന്നു.  കളമശ്ശേരിക്കും പത്തടിപ്പാലത്തിനും മധ്യേയുള്ള ചങ്ങമ്പുഴ നഗറിലെ ഇയാളുടെ വാടക വീട്ടില്‍ രാപകല്‍ ഭേദമെന്യേ വന്നുപോകുന്നത് മുന്തിയ കാറുകളായിരുന്നു. കറുത്ത ഫിലിം ഒട്ടിച്ച കാറുകളില്‍ വന്നുപോകുന്നവര്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. ഫാത്തിമാ മാതാ നഗറിലെ L 15 നമ്പര്‍ പ്ലോട്ടാണ് ഇയാളുടെ വിലാസമായി ചാനലില്‍ നല്‍കിയിരിക്കുന്നത്. ഫ്രീപ്രസ്‌ സെന്റെര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് എന്ന ഒരു സ്ഥാപനവും ഇവിടെ ഇയാള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇവിടെത്തന്നെയാണ് ജേര്‍ണലിസ്റ്റ് എന്നപേരിലുള്ള ഇയാളുടെ യു ട്യൂബ് ചാനലും പ്രവര്‍ത്തിക്കുന്നത്.

ഇരിഞ്ഞാലക്കുട ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റി ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെ വെള്ളപൂശാന്‍ രംഗത്ത് ഇറങ്ങിയതും ജേര്‍ണലിസ്റ്റ് യദു നാരായണന്‍ ആയിരുന്നു. സംഘടനയെയും അംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇയാള്‍ തുടരെ വ്യാജ വാര്‍ത്തകള്‍ നല്‍കി. ഇതിനെതിരെ ഇപ്പോള്‍ നിയമനടപടി നേരിടുകയാണ് ഇയാള്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

0
കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു . കൊല്ലം...

വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തി ; അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

0
തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ...

പോലീസ് സ്റ്റേഷൻ ഉപരോധം ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്

0
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ...

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്തമായ മഴക്ക്...