അടൂര്‍ : കെ.എസ്.ആര്‍.ടി.സി. ഡിപ്പോയോളം പഴക്കമുള്ള മണ്ണടി വഴിയുള്ള ഞാങ്കടവ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയില്ല. പുലര്‍ച്ചെ് 5.10 ന് ഞാങ്കടവില്‍ ആരംഭിക്കുന്ന സര്‍വീസ് അടൂരില്‍ എത്തി രാവിലെ 6.10 ന് വീണ്ടും ഞാങ്കടവിന് പോകും. ഇത് ചൂരക്കോട് വഴി 6.30 ന് മണ്ണടിയില്‍ എത്തുമായിരുന്നു. അതിനാല്‍ ഐവര്‍കാല ഭാഗത്തേക്ക് പോകുന്ന കശുവണ്ടി ഫാക്‌ടറിയിലെ തൊഴിലാളികള്‍ മറ്റ് മേഖലകളില്‍ പണിയെടുക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗകര്യമായിരുന്നു ഈ ട്രിപ്പ്. ഞാങ്കടവ് സ്‌റ്റേ ബസ് അവിടെ നിന്നുമുള്ള രണ്ടാമത്തെ ട്രിപ്പ് രാവിലെ ഏഴിന് തിരിച്ച് മണ്ണടി വഴി 7.50 ന് അടൂരില്‍ എത്തും. രാത്രിയിലെ സ്‌റ്റേ സര്‍വീസായിരുന്നു ഏറെ പ്രയോജനകരം. രാത്രി 10 ന് അടൂരില്‍നിന്നു പുറപ്പെടുന്ന ബസില്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.
അടൂരും പരിസര പ്രദേശങ്ങളിലും ഉള്ള വ്യാപാര സ്‌ഥാപനങ്ങളില്‍ ജോലി ചെയ്‌തിരുന്നവര്‍ക്കും വിദൂരസ്‌ഥലങ്ങളില്‍നിന്നു ട്രെയിനിലും മറ്റും കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഇറങ്ങി അടൂരില്‍ വരുന്ന ചൂരക്കോട്, മണ്ണടി, ഞാങ്കടവ് വരെയുള്ള ഭാഗത്തുള്ളവര്‍ക്കും ഏറെ ആശ്വാസമായിരുന്നു. ഗ്രാമപ്രദേശമായ ഏറത്ത്, കടമ്പനാട്,കുന്നത്തൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവര്‍ക്കായിരുന്ന പ്രയോജനം ലഭിച്ചിരുന്നത്. ആദ്യ ട്രിപ്പ് പുലര്‍ച്ചെ അഞ്ചിന് ഞാങ്കടവില്‍നിന്നു തുടങ്ങും. ഇതില്‍ ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍നിന്നു ട്രെയിനില്‍ പോകേണ്ടവര്‍ക്കും അതിരാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആര്‍.സി.സി, എസ്.യു.ടി. ഹോസ്‌പിറ്റലില്‍ പോകുന്നവര്‍ക്കും തലസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അടൂരില്‍ എത്തി യാത്ര തുടരാന്‍ സഹായകരമായ സര്‍വീസാണ്. ഡിപ്പോയിലെ ഏറ്റ വും ലാഭകരമായ സര്‍വീസ് സ്വകാര്യ ബസുകള്‍ സമയം പാലിക്കാതെ ഓടിയതോടെ ട്രിപ്പ് വെട്ടിക്കുറച്ചു.
അടൂരില്‍നിന്നു മണ്ണടി പ്രദേശത്തേക്കുള്ള സ്വകാര്യ ബസുകള്‍ ഞാങ്കടവ് ബസിന് തൊട്ടുമുന്നിലായി മത്സരിച്ചോടുന്നത് മൂലം ഞാങ്കടവ് സര്‍വീസിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. കോവിഡ് കാലത്ത് ബാക്കിയുള്ള സര്‍വീസും വെട്ടിക്കുറച്ചു. സ്വകാര്യബസുകളുടെ സമയ കൃത്യത പാലിക്കാത്തതാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തടസമാകുന്നത്. സമയക്രമം തെറ്റിച്ച് പെര്‍മിറ്റ് വ്യവസ്‌ഥകള്‍ ലംഘിച്ച് ഞാങ്കടവ് ബസിന്റെ സമയത്തോടിയ സ്വകാര്യ ബസുകള്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടും മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ചതാണ് ഈ റൂട്ടിലെ കെ.എസ്.ആര്‍.ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അടൂര്‍ ഡിപ്പോ ആരംഭിക്കുന്നതിന് മുന്‍പ് പുനലൂര്‍ ഡിപ്പോയില്‍നിന്നു പത്തനാപുരം വഴി ഞാങ്കടവ് സര്‍വീസുണ്ടായിരുന്നു. പിന്നീട് അടൂര്‍ ഡിപ്പോ തുടങ്ങിയപ്പോള്‍ ഇവിടെനിന്നുമായി സര്‍വീസ്. ഏറെ പെരുമ നേടിയ ഞാങ്കടവ് സര്‍വീസ് പുനരാരംഭിക്കാന്‍ സത്വര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു പശ്‌ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് അവിനാഷ് പള്ളീ നഴികത്ത് ആവശ്യപ്പെട്ടു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033