Friday, July 4, 2025 1:39 pm

കേരളാ പോലീസിൽ ഐഎസ് സാന്നിധ്യം – സ്ലീപ്പർ സെൽ ; ​ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളാ പോലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഡിജിപി ലോക്നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം ശക്തിപ്പെടുന്നു. പോലീസിൽ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണമാണ് ഡിജിപി നടത്തിയത്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ബെഹ്റ പറഞ്ഞിരുന്നു. സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ലെന്നും ഡിജിപി പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ പരാമർശം. സ്ഥാനം ഒഴിയുമ്പോൾ എങ്കിലും സത്യം പറഞ്ഞതിന് ഡിജിപിയെ  അഭിനന്ദിക്കുന്നു എന്ന് സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത്‌ ഐഎസ് സാന്നിധ്യം ശക്തിപ്പെടുന്നുണ്ടെന്ന് ബിജെപി പലതവണ പറഞ്ഞിട്ടുള്ളതാണ്. ഐഎസ് നേതൃത്വത്തിൽ ലവ് ജിഹാദ് സംഘങ്ങൾ ഉണ്ടെന്നു തങ്ങൾ പറഞ്ഞപ്പോൾ തള്ളിക്കളഞ്ഞു. രാജ്യ സുരക്ഷയെ വെച്ചു കളിക്കരുത്. തീവ്രവാദ സംഘടനകൾക്ക് മെയിൽ ചോർത്തിയ ഷാജഹാൻ എന്ന പോലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രി സ്ഥാനക്കയറ്റം നൽകി.

സ്പെഷ്യൽ ബ്രാഞ്ചിലും ഇന്റലിജൻസിലും മാത്രമല്ല ലോ ആൻഡ് ഓർഡറിലും ഐഎസ് സാന്നിധ്യമുണ്ട്. അഫ്ഗാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാർഥികൾ എത്തുന്നു. കേരള സർവകശാലയിൽ 1042 വിദ്യാർത്ഥികളുണ്ട്. പോലീസ് ആസ്ഥാനത്ത് ഐഎസ് സ്ലീപ്പിങ് സെൽ ഉണ്ട് എന്നും സുരേന്ദ്രൻ പറഞ്ഞു.

കൊട്ടേഷൻ സംഘങ്ങളെ ഒളിപ്പിക്കാൻ സിപിഎം ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിനകത്താണ് ക്വട്ടേഷൻ സംഘങ്ങൾ. ആകാശ് തില്ലങ്കേരി 2017 വരെ  എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. പാർട്ടി നേതൃത്വമാണ് ക്വട്ടേഷൻ സംഘങ്ങളെ വളർത്തുന്നത്. വരും ദിവസങ്ങളിൽ ശക്തമായ  പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബിജെപിയുടെ  തീരുമാനം.

കള്ളപ്പണ കേസുമായി ബിജെപിയെ ഒരു തരത്തിലും ബന്ധിപ്പിക്കാൻ ആവില്ല. കള്ളകേസ് എടുക്കുമായിരിക്കും. ജയിലിൽ അടക്കുകയോ തൂക്കികൊല്ലുകയോ ചെയ്യട്ടെ. താനിവിടെ തന്നെ ഉണ്ട്.  കുഴൽപ്പണകേസ്  എന്നൊരു കേസില്ല എന്നും സുരേന്ദ്രൻ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെ‍ഡിക്കല്‍ കോളേജ് അപകടം ; ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും മുൻനിർത്തി ഹൈക്കോടതി ഇടപെടൽ...

0
കൊച്ചി: കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന...

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ ഏ​ഴു​തി ത​ള്ള​ൽ ; ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

0
കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ​യെ​ടു​ത്ത ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും....

​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ; അ​പ​ക​ടം ഒ​ഴി​യാ​തെ കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍

0
മ​ല്ല​പ്പ​ള്ളി : ​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും മൂ​ലം അ​പ​ക​ടം ഒ​ഴി​യാ​തെ...

ഹിമാചൽപ്രദേശിൽ മഴക്കെടുതി രൂക്ഷം ; 63 മരണവും 400 കോടിയുടെ നാശനഷ്ടവും രേ​ഖപ്പെടുത്തി

0
ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ ഇതുവരെ 63 മരണവും...