ഡിജിറ്റൽ യുഗത്തിൽ നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മാറിയ സ്മാർട്ട്ഫോണുകൾ ഇനി ആരോഗ്യകരമായ അകലത്തിൽ നിർത്താം. അമിതമായ ഫോണുപയോഗം പലപ്പോഴും വിനയാകാറുണ്ട്. പുതിയ കാലത്ത് നേരിടുന്ന ഫോൺ അഡിക്ഷൻ മാനസികാരോഗ്യത്തിനെ ബാധിക്കുന്നുണ്ട്. അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗം ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാനാവാത്ത അവസ്ഥ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഉറച്ച തീരുമാനത്തിലൂടെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് നമുക്ക് മാറിനില്ക്കാനാകും. ആരോഗ്യകരമായ സ്മാർട്ട്ഫോണ്‍ ശീലങ്ങൾക്കായി കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
പരിധി നിശ്ചയിക്കുക
ഫോണ്‍ എപ്പോഴൊക്കെ ഉപയോഗിക്കാമെന്നുള്ള സമയപരിധി നിശ്ചയിക്കലാണ് ആദ്യ മാർഗം. കോളുകൾ വരുമ്പോൾ ഏതു സമയത്തും ഫോൺ എടുക്കേണ്ടിവരുമായിരിക്കാം. എന്നാല്‍ ഗെയിം കളിക്കാൻ, വീഡിയോകൾ കാണാൻ, ഓൺലൈൻ ഷോപ്പിങ് ചെയ്യാൻ തുടങ്ങിയ ഓരോന്നിനും അനുയോജ്യമായ സമയം നിശ്ചയിക്കുക.
മാനസിക സന്തോഷവും ശ്രദ്ധയും പരിശീലിക്കുക
മനസിനെ സന്തോഷത്തോടെയും ശ്രദ്ധയോടെയും കാത്തുസൂക്ഷിക്കുക എന്നത് മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്ന് മാത്രമല്ല മറ്റ് പലവിധ മാനസികാരോഗ്യ വെല്ലുവിളികളിൽ നിന്നും മാറിനിൽക്കാനുള്ള ഉപായമാണ്.
മാനുഷിക ബന്ധങ്ങൾക്ക് മുൻഗണന നൽകുക
ഡിജിറ്റൽ ലോകത്ത് വിർച്വൽ ബന്ധങ്ങൾ വളർത്തിയെടുക്കൽ വളരെ എളുപ്പമാണ്. അതുപോലെതന്നെ പുറത്തും ആരോഗ്യകരമായ സൗഹൃദങ്ങൾ സൃഷ്ടിക്കുക. നമ്മുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും ശക്തമായ സാമൂഹിക ബന്ധങ്ങൾ അനിവാര്യമാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക
നോട്ടിഫിക്കേഷനുകൾ ഒരാളെ മൊബൈൽ ഫോണിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ്. നോട്ടിഫിക്കേഷനുകൾ നിയന്ത്രിച്ചാൽ ഒരു പരിധിവരെ മറ്റു കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ നൽകാൻ കഴിയും.
ഡിജിറ്റൽ വെൽ-ബീയിങ് ആപ്പുകൾ
നമ്മുടെ ഫോൺ ഉപയോഗ സമയത്തിന്‍റെ കണക്കുകൾ, ഓരോ ആപ്പും എത്ര നേരം ഉപയോഗിച്ചു, എത്ര തവണ ഫോൺ അൺലോക്ക് ചെയ്തു, എത്ര നേരം വീഡിയോ കണ്ടു, എത്ര നേരം കോൾ ചെയ്തു, തുടങ്ങിയ നിരവധി വിവരങ്ങൾ നിരവധി ആപ്പുകൾ വഴി വിശകലനം ചെയ്യാൻ കഴിയും. എല്ലാ ദിവസവും ഇത് പരിശോധിച്ചുകൊണ്ട് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുക.
മാനസികാരോഗ്യ പിന്തുണ തേടുക
ഫോൺ ഉപയോഗം അഡിക്ഷനായി മാറിയെന്ന് തോന്നിയാൽ മടികൂടാതെ മാനസികാരോഗ്യ കൗൺസിലർമാരുടെയോ തെറാപ്പിസ്റ്റുകളുടെയോ പിന്തുണ തേടുക.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1