Wednesday, July 2, 2025 2:06 am

വായ്പ പിരിച്ചെടുക്കുവാനായി ബാങ്കിന്റെ റിക്കവറി ഏജന്റ് വീട്ടിൽ വന്നു ബുദ്ധിമുട്ടിക്കുന്നുണ്ടോ?

For full experience, Download our mobile application:
Get it on Google Play

ബാങ്കുകളും / NBFC കളും അവരുടെ റിക്കവറി ഏജൻ്റുമാരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായിരിക്കും. കുടിശ്ശിക പിരിക്കുവാൻ നിയോഗിക്കപ്പെട്ട ഏജൻ്റുമാർ റിസർവ് ബാങ്ക് പുറത്തിറക്കിയ FARE PRACTICE CODE ൽ താഴെ വിവരിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ബാങ്ക് ഉറപ്പുവരുത്തണം.
—-
1.ഉപഭോക്താവിന്റെ വീട്ടിലോ അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥലത്തോ ആയിരിക്കണം ഏജന്റ് അവരെ കോൺടാക്ട് ചെയ്യേണ്ടത്. അതായത് വഴിയിൽ പിടിച്ചു നിർത്തരുത് എന്നർത്ഥം. കടം തിരിച്ചുപിടിക്കുവാനായി റിക്കവറി ഏജന്റിനെ നിയമിച്ചിട്ടുണ്ടെങ്കിൽ അത് ബാങ്ക് രേഖാമൂലം ഉപഭോക്താവിനെ അറിയിക്കണമെന്നാണ് ചട്ടം.
2. വരുന്ന ആളുടെ ഐഡന്റിറ്റി കാർഡ് നിങ്ങളെ നിർബന്ധമായും കാണിച്ചിരിക്കണം. റിക്കവറി ഏജന്റിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കുവാനുള്ള സംവിധാനം ബാങ്ക് ഒരുക്കേണ്ടതാണ്.
3. നിങ്ങളുടെ സ്വകാര്യത മാനിക്കപ്പെടേണ്ടതാണ്. അതായത് ശബ്ദം ഉണ്ടാക്കി ആളെ കൂട്ടരുത്.
4.സാധാരണയായി രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ നിങ്ങളെ സന്ദർശിക്കാവുന്നതാണ്. പാതിരാത്രി വലിഞ്ഞു കയറി വരരുത് എന്നർത്ഥം.
5. ഒരു പ്രത്യേക സമയത്തോ ഒരു പ്രത്യേക സ്ഥലത്തോ നിങ്ങളെ ഫോണിൽ വിളിക്കുന്നത് ഒഴിവാക്കാനുള്ള നിങ്ങളുടെ അഭ്യർത്ഥനകൾ കഴിയുന്നിടത്തോളം മാനിക്കപ്പെടും.

6. കുടിശ്ശിക സംബന്ധിച്ച തർക്കങ്ങളോ വ്യത്യാസങ്ങളോ പരസ്പര സ്വീകാര്യമായ രീതിയിലും ചിട്ടയായും പരിഹരിക്കുന്നതിന് എല്ലാ സഹായവും Agent നൽകണം. ഭീഷണിപ്പെടുത്തരുത് എന്ന് മനസ്സിലാക്കാം.
7. കുടിശ്ശിക പിരിവിനായി നിങ്ങളുടെ സ്ഥലം സന്ദർശിക്കുമ്പോൾ ഏജന്റ് മാന്യത പുലർത്തേണ്ടതാണ്. മോശമായ പദങ്ങൾ ഉപയോഗിക്കരുത്.
8. മരണം പോലുള്ള സംഭവങ്ങൾ ഉണ്ടായ സമയത്ത് ഏജന്റ് നിങ്ങളുടെ ഭവനം സന്ദർശിക്കുവാൻ പാടുള്ളതല്ല.
9. NBFC കമ്പനികളുടെ ഏജന്റിനെ കുറിച്ചുള്ള പരാതികൾ ആദ്യം സ്ഥാപനത്തിന്റെ തന്നെ ഗ്രീവൻസ് ഓഫീസറെ അറിയിക്കുക.
10. ലോൺ SANCTION ലെറ്റർ തുടക്കത്തിലെ കൈവശം വെയ്ക്കുക. കൂടുതൽ പലിശ ഏജന്റ് ചോദിച്ചാൽ നിയമപരമായി മുന്നോട്ടു പോകാവുന്നതാണ്.
11. EMI തുക സ്ഥാപനത്തിനെ നേരിട്ട് ഏൽപ്പിക്കുക.
—-
നടപടിക്രമങ്ങളിൽ പരാതി ഉണ്ടെങ്കിൽ ആദ്യം പോലീസിൽ രേഖാമൂലം പരാതിപ്പെടുക. തുടർന്ന് നഷ്ടപരിഹാരത്തിനായി ഉപഭോക്ത കോടതിയെ സമീപിക്കാം. മേല്പറഞ്ഞവയെല്ലാം വായ്പ തിരിച്ചടക്കാതിരിക്കാനുള്ള സൂത്രപ്പണികളല്ല.
തയ്യാറാക്കിയത്. Adv. K. B Mohanan 9847445075

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...