എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകളുടെ ആരോഗ്യം മോശമാകാനും, സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ കാത്സ്യത്തിന്‍റെ കുറവു പരിഹരിക്കാം. പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. അത്തരത്തില്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്
ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരു ഭാഗത്തോളം വരുമിത്. അതിനാല്‍ പതിവായി ബദാം കഴിക്കുന്നത് കാത്സ്യത്തിന്‍റെ അഭാവത്തെ തടയാം.
രണ്ട്
ഈന്തപ്പഴമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
മൂന്ന്
വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങളില്‍ കാത്സ്യം മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
നാല്
സോയാ പാല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യത്തിനൊപ്പം കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പ്രോട്ടീനും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
അഞ്ച്
ചീസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, സോഡിയം, പ്രോട്ടീൻ, സിങ്ക്, വിറ്റാമിൻ എ എന്നിവ ഉൾപ്പെടുന്ന നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ചീസ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.