കൊച്ചി : പല NBFC കളും ഇന്ന് കാണിക്കുന്നത് ഭൂലോക തട്ടിപ്പാണ്. മോഹന വാഗ്ദാനങ്ങളിലൂടെ ജനങ്ങളുടെ കയ്യിലുള്ള പണം പിടിച്ചുപറിക്കുകയാണ്. കോടികളുടെ പരസ്യങ്ങളിലൂടെ നിക്ഷേപകരെ അന്ധരാക്കും. തുടര്‍ച്ചയായുള്ള പരസ്യത്തിന്റെ പിന്‍ബലത്തില്‍ കമ്പനി ബ്രാന്‍ഡ് ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ പിന്നീട് ഇവരുടെ തട്ടിപ്പ് അരങ്ങേറും. നാടിന്റെ മുക്കിലും മൂലയിലും മനോഹരമായി ഫര്‍ണിഷ് ചെയ്ത ഓഫീസുകള്‍ മറ്റു പല കടലാസു കമ്പനികളുടെയും ഓഫീസുകൂടിയാണെന്ന് പലര്‍ക്കും അറിയില്ല. നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റിയാല്‍പ്പിന്നെ നിക്ഷേപങ്ങള്‍ ഒക്കെ ഈ കടലാസ് കമ്പനിയിലേക്കായിരിക്കും പോകുക. മുത്തൂറ്റ് ഫിനാന്‍സിലെ ഇടപാടുകാര്‍ക്ക് പറ്റിയത് ഇതാണ്. പതിറ്റാണ്ടുകളായി മുത്തൂറ്റ് ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരാണ് പെട്ടെന്നൊരു ദിവസം കബളിപ്പിക്കപ്പെട്ടത്. നിക്ഷേപം പുതുക്കി ഇട്ടപ്പോള്‍ കല്‍ക്കട്ട ആസ്ഥാനമായ SREI EQUIPMENT FINANCE LTD എന്ന കമ്പനിയിലേക്ക് മാറ്റി. ഇക്കാര്യം നിക്ഷേപകര്‍ അറിഞ്ഞിരുന്നില്ല. കാലാവധി പൂര്‍ത്തിയായ NCD യുടെ പണം ചോദിച്ചപ്പോള്‍ മുത്തൂറ്റ് കയ്യൊഴിഞ്ഞു. നിങ്ങള്‍ പണം നിക്ഷേപിച്ചത് SREI എന്ന കമ്പനിയില്‍ ആണെന്നും തങ്ങള്‍ക്കറിയില്ലെന്നും മുത്തൂറ്റ് പറഞ്ഞു. കല്‍ക്കട്ടയിലെ SREI കമ്പനി ഇപ്പോൾ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഡ്മിനിസ്ട്രേറ്റർ കൺട്രോളിൽ ആണ്. നിക്ഷേപകര്‍ക്ക് ഇപ്പോഴും പണം ലഭിച്ചിട്ടില്ല.
മിക്ക NBFC കള്‍ക്കും വേറെ ഒരു ഡസന്‍ സ്ഥാപനങ്ങള്‍ എങ്കിലും ഉണ്ടാകും. എല്ലാത്തിനും കൂടി ഒരു ഓഫീസ് ആയിരിക്കും ഉണ്ടാകുക. NCD യില്‍ പണം നിക്ഷേപിക്കുവാന്‍ ചെന്നാല്‍ ആ പണം നിക്ഷേപിക്കുന്നത് ഒരുപക്ഷെ നിധി കമ്പനിയിലോ സെക്ഷന്‍ 8 കമ്പനിയിലോ അല്ലെങ്കില്‍ ഏതെങ്കിലും LLP കമ്പനിയിലോ ഒക്കെ ആവാം. കേരളത്തിലെ 206 നിധി കമ്പനികളുടെ അംഗീകാരം റിസര്‍വ് ബാങ്ക് പിന്‍വലിച്ചിരുന്നു. കേരളാ ഹൈക്കോടതിയില്‍ നിന്നും ഇടക്കാല ഉത്തരവ് വാങ്ങിയാണ് പലരും പ്രവര്‍ത്തിക്കുന്നത്. അംഗീകാരം നഷ്ടപ്പെട്ടതോടെ ചിലര്‍ ഇതിനൊരു മറുവഴി കണ്ടെത്തി. പുതിയതായി സെക്ഷന്‍ 8 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ലക്‌ഷ്യമാക്കിയുള്ളതാണ് ഈ കമ്പനികള്‍. എന്നാല്‍ ഇവിടെയും നിയമവിരുദ്ധമായി വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. പലരുടെയും നിക്ഷേപം LLP കമ്പനികളില്‍ ഉണ്ട്. പൂട്ടിക്കെട്ടിയ പോപ്പുലര്‍ ഫൈനാന്‍സിന് 23 LLP കമ്പനികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. LLP എന്നാല്‍ Limited Liability Partnership എന്നാണ്. ഇവിടെയാണ് നിക്ഷേപം എങ്കില്‍ നിങ്ങളുടെ പണം പോയി എന്നുവേണം കരുതാന്‍. കാരണം പണം നിക്ഷേപിക്കുന്നതോടെ നിങ്ങള്‍ ഈ കമ്പനിയുടെ ഉടമകളില്‍ ഒരാളായി മാറുകയാണ്. കമ്പനി ലാഭത്തില്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് നേട്ടം ഉണ്ടാകാം. എന്നാല്‍ കമ്പനി നഷ്ടത്തില്‍ ആണെങ്കില്‍ ആ നഷ്ടം നിങ്ങളും സഹിക്കേണ്ടിവരും. ഇത്തരം കമ്പനികള്‍ തട്ടിക്കൂട്ടുന്നത് നിങ്ങളെപ്പോലുള്ളവരുടെ നിക്ഷേപം പിടിച്ചുപറിക്കാനാണ്. ലക്‌ഷ്യം നേടിക്കഴിയുമ്പോള്‍ ഇതൊക്കെ പൂട്ടും, ഇതോടെ നിങ്ങളുടെ നിക്ഷേപവും നഷ്ടമാകും. സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/>>> തുടരും ……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].