Sunday, May 11, 2025 10:53 pm

ഉറക്ക കുറവാണോ നിങ്ങളുടെ പ്രശ്‌നം ; ഉറങ്ങുന്നതിന് മുമ്പ് ഇവ ശീലമാക്കി നോക്കൂ

For full experience, Download our mobile application:
Get it on Google Play

ഒരാളുടെ ആരോഗ്യസ്ഥിതിയെ നിശ്ചയിക്കുന്നതില്‍ ഉറക്കത്തിന് പ്രധാന സ്ഥാനമുണ്ട്. ഉറക്കത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന വിശ്രമം ദിവസവും നമ്മുടെ ദൈന്യംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം പകരുന്നുണ്ട്. അതായത് ആരോഗ്യകരമായ ജീവിതശൈലിക്ക് മതിയായ ഉറക്കം അത്യാവശ്യമാണ്. ദിവസവും എട്ട് മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലര്‍ക്കും കൃത്യമായ ഉറക്കം കിട്ടാത്തത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ജോലിത്തിരക്കുകളും സമ്മര്‍ദ്ദവും മൂലം ഭൂരിഭാഗം പേര്‍ക്കും രാത്രികാലങ്ങളില്‍ ഉറക്കം നഷ്ടപ്പെടുന്ന സാഹര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണ പാനീയങ്ങള്‍ ശീലമാക്കിയാല്‍ നല്ല ഉറക്കം ലഭിക്കും. ഉറങ്ങുന്നതിന് മുമ്പ് ചെറു ചൂടോടെ പാല്‍ കുടിക്കുന്നത് നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. പാലിലടങ്ങിയി ട്ടുള്ള കാല്‍സ്യം, വിറ്റാമിന്‍ ഡി, മെലാടോണിന്‍, ട്രിപ്‌റ്റോഫാന്‍ തുടങ്ങിയവ നല്ല ഉറക്കം വര്‍ധിപ്പിക്കും. ആസ്റ്ററേസി സസ്യകുടുംബത്തിലെ ഔഷധസസ്യമാണ് ചാമോമൈല്‍. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമായി ചാമോമൈല്‍ ചായ ഉപയോഗിക്കുന്നുണ്ട്. ഉറക്കമില്ലായ്മയെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റായ എപിജെനിന്‍ അടങ്ങിയതാണ് ചാമോമൈല്‍ ചായ. അതിനാല്‍ ഉറക്കം കിട്ടാന്‍ ഈ ചായ കുടിക്കുന്നത് ഉത്തമമാണ്.

വാല്‍നട്ട് നല്ല ഉറക്കത്തിന് ആവശ്യമായ മെലറ്റോണിന്‍, സെറോടോണിന്‍, മഗ്നീഷ്യം തുടങ്ങിയവ നല്‍കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് ബദാം. നല്ല ഉറക്കശീലം ക്രമീകരിക്കാന്‍ ഇതിലെ പോഷകങ്ങള്‍ സഹായകമാണ്. പാഷന്‍ ഫ്‌ളവറിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഉത്കണ്ഠ കുറയ്‌ക്കാനും ഉറക്കമില്ലായ്മ പരിഹരിക്കാനും ഉത്തമമാണ് പാഷന്‍ ഫ്‌ളവര്‍. പാഷന്‍ ഫളവര്‍ ഉപയോഗിച്ച് ചായയുണ്ടാക്കി കുടിക്കുന്നത് തലച്ചോറിലെ ഗാമാ അമിനോബ്യൂട്ടിക് ആസിഡ് വര്‍ധിപ്പിക്കുകയും കേന്ദ്ര നാഡീവ്യവസ്ഥയിലെ പ്രവര്‍ത്തനം കുറയ്‌ക്കുകയും ചെയ്യുന്നു. ഇതുവഴി ശരീരത്തിന് ആവശ്യമായ വിശ്രമവും മികച്ച ഉറക്കവും ലഭിക്കും. കിടക്കുന്നതിന് മുമ്പ് ഓട്‌സ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. മെലറ്റോണിന്റെ ഉറവിടം കൂടിയാണ് ഓട്‌സ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന സെറോടോണിന്‍ നല്ല ഉറക്കത്തിന് സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ചെറിയ പീസ് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും നല്ല ഉറക്കം ലഭ്യമാക്കാനും ഉത്തമമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാർക്കെതിരെ വകുപ്പ് തല നടപടി

0
മലപ്പുറം : മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാർക്കെതിരെ വകുപ്പ്...

മദ്യപിച്ച് കാറോടിച്ച് പോലീസുകാരന്‍ രണ്ടു വാഹനങ്ങളില്‍ ഇടിച്ചു ; അപകടം

0
വയനാട് :  മദ്യപിച്ച് കാറോടിച്ച് പോലീസുകാരന്‍. രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം....

യുവാവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

0
തൃശൂ‌ർ: യുവാവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ തൃശൂരിൽ രണ്ട് പേർ...

ലഹരിക്കൂട്ട് , മരണക്കൂട്ട് – ലഹരി വിരുദ്ധ സെമിനാർ നടന്നു

0
പത്തനംതിട്ട : കേരള സീനിയർ ലീഡേഴ്‌സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും...