കടുത്ത മത്സരം നടക്കുന്ന സ്മാർട്ട്ഫോൺ വിപണിയിൽ ദിവസേനയെന്നോണം പുത്തൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നു. ഇവയിൽ പലതും മികച്ച സുരക്ഷാഫീച്ചറുകളോടെയാണ് എത്തുന്നത്. എങ്കിലും ചില ഫോണുകൾ ഇടയ്ക്കിടെ ചൂടാകുകയും തീപിടിച്ച് ആളപായം ഉണ്ടാകുന്ന നിലയിലേക്കുപോലും എത്തുകയും ചെയ്യുന്നു. ഇത്തരം ചെലുതും വലുതുമായ ചൂടാകൽ ഫോണിന്റെ പ്രകടനത്തെ ഉൾപ്പെടെ ബാധിക്കുന്നു. ദിശയറിയുന്ന പോസ്റ്റ്മാൻ പശയറിയാതെ വായിക്കും എന്ന സലിം കുമാറിന്റെ ഡയലോഗ് പോലെ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ സ്മാർട്ട്ഫോണുകളുടെ ഇത്തരം ചൂടാകലുകളെ പ്രതിരോധിക്കാനും അപകടം ഒഴിവാക്കാനും സാധിക്കും. രോഗമറിഞ്ഞേ ചികിത്സപാടുള്ളൂ എന്ന് പറയുംപോലെ എന്തുകൊണ്ടാണ് സ്മാർട്ട്ഫോൺ ചൂടാകുന്നത് എന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. എങ്കിലേ പരിഹാരവും സാധ്യമാകൂ.
ഉപയോഗത്തിൽ വരുന്ന ചില പിഴവുകളും അപ്ഡേറ്റ് ചെയ്യപ്പെടാത്ത ആപ്പുകളും മാൽവേർ ബാധയുമൊക്കെ സ്മാർട്ട്ഫോൺ ചൂടാകുന്നതിന് കാരണമാകാറുണ്ട്. തുടക്കത്തിൽ തന്നെ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തിയാൽ അപകടങ്ങൾ ഒഴിവാക്കാനും ഫോണിന്റെ ആയുസ് കുറയുന്നത് തടയാനും കഴിയും. ഫോൺ ചൂടാകുന്നതിനുള്ള ചില കാരണങ്ങൾ ഇവിടെ പരിചയപ്പെടാം. സൂര്യപ്രകാശം: സ്മാർട്ട്ഫോണിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഫോൺ ചൂടാകുന്നതിന് കാരണമാകാറുണ്ട്. ഷർട്ടിന്റെ പോക്കറ്റിലോ, കാറിന്റെ ഫ്രണ്ടിലോ ഒക്കെ ഫോൺ ഇട്ട് യാത്രചെയ്യുമ്പോൾ ഫോണിൽ ഇത്തരത്തിൽ ചൂട് ഏൽക്കാറുണ്ട്. ഇത്തരത്തിൽ വെയിൽ ഏൽക്കുന്നത് ഫോൺ ചൂടാകാനും ബാറ്ററിയുടെ പെർഫോമൻസിനെയും ആരോഗ്യത്തെയും ബാധിക്കാനും കാരണമാകാറുണ്ട്.
കേടായ ബാറ്ററിയും ചാർജറും: ചാർജ് ചെയ്യുമ്പോൾ ഫോൺ ചെറുതായി ചൂടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അമിതമായി ചൂടാകുന്നുണ്ട് എങ്കിൽ ശ്രദ്ധിക്കണം. തകരാറിലായ ബാറ്ററിയോ, ചാർജറോ ആകാം ഫോൺ അമിതമായി ചൂടാകാൻ കാരണം. ചാർജിങ്ങിലെ അശ്രദ്ധമൂലം ഫോൺ ചൂടാകാനും തകരാറിലാകാനും അപകടം സൃഷ്ടിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. സെറ്റിങ്സിലെ പ്രശ്നങ്ങൾ: സ്‌ക്രീൻ ബ്രൈറ്റ്നസ് പരമാവധി വർദ്ധിപ്പിക്കുകയും വിജറ്റുകളും 3D വാൾപേപ്പറുകളും ശേഖരിക്കുകയും ചെയ്യുന്നത് ഫോണിന്റെ പ്രകടനത്തെ തടസ്സപ്പെടുത്തുന്നു. ഫോൺ പതിവായി ചൂടാകുകയാണെങ്കിൽ സ്‌ക്രീനിന്റെ ബ്രൈറ്റ്നസ് കുറയ്ക്കാനും ഏറ്റവും പ്രിയപ്പെട്ട വിജറ്റുകൾ മാത്രം സൂക്ഷിക്കാനും സ്റ്റാറ്റിക് വാൾപേപ്പർ തിരഞ്ഞെടുക്കാനും ശ്രമിക്കുന്നത് നന്നായിരിക്കും.
അമിതമായ ഗെയിമിംഗ്: ഏറെ നേരം ഗെയിം കളിക്കാനുള്ള സജ്ജീകരണങ്ങളുമായി നിരവധി ഫോണുകൾ എത്തുന്നുണ്ട്. എന്നാൽ ഇത്തരം തയാറെടുപ്പുകളൊന്നുമില്ലാത്ത ഫോണുകളിലാകും പലരും മണിക്കൂറുകളോളം ഗെയിമിങ്ങിൽ ഏർപ്പെടുത്തുക. ഇടയ്ക്കിടെയുള്ള ഗെയിമിങ് ഫോണിന് പ്രശ്നമാകില്ലെങ്കിലും മണിക്കൂറുകൾ നീളുന്ന ഗെയിമിങ് കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഗ്രാഫ്ക്സ് ഏറെ ആവശ്യമുള്ള ഗെയിമുകൾ കളിക്കുമ്പോൾ ചൂടാകാനുള്ള സാധ്യത കൂടുതലാണ്.
ദീർഘനേരം ഓൺലൈൻ വീഡിയോ കാണൽ: ഓൺലൈനായി മണിക്കൂറുകളോളം വീഡിയോ കാണുന്നത് പലപ്പോഴും ഫോൺ ചൂടാക്കാൻ ഇടയാക്കുന്നു. സ്‌ക്രീൻ ദീർഘനേരം പ്രകാശിപ്പിക്കുന്നതും നിങ്ങളുടെ ഫോണിന്റെ ജിപിയു അമിതമായി ഉപയോഗിക്കുന്നതുമായ എന്ത് പ്രവൃത്തിയും ഫോൺ ചൂടാകുന്നതിന് കാരണമാകും. അതിനാൽ മണിക്കൂറുകൾ നീളുന്ന വീഡിയോ സ്ട്രീമിങ് കുറയ്ക്കുന്നതാണ് ഉചിതം. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ: സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുമ്പോഴോ അതിന് ശേഷമോ മൊബൈൽ ഫോണുകൾ ചൂടാകാൻ സാധ്യതയുണ്ട്. അപ്‌ഡേറ്റ് നടക്കുമ്പോൾ പരിഹരിക്കേണ്ട ഒരു ബഗ് ഉണ്ടെങ്കിൽ, അത് താൽക്കാലികമായി കൂടുതൽ പവർ ഉപയോഗിക്കും. അപ്‌ഡേറ്റ് പൂർത്തിയാക്കി റീസ്റ്റാർട്ട് ചെയ്യുന്നതോടെ ഫോൺ തണുക്കാൻ തുടങ്ങും. ഫോൺ അപ്ഡേറ്റ് ചെയ്യുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതും ഫോൺ ചൂടാകാതിരിക്കാൻ സഹായിക്കും.
മാൽവെയർ ആക്രമണം: ഫോൺ ചൂടാകാനിടയാക്കുന്ന പല കാരണങ്ങളും നാം പരിചയപ്പെട്ടു. എന്നാൽ അതില്ലൊംവെച്ച് ഏറ്റവും ശക്തമായ കാരണമാണ് മാൽവെയർ ബാധ. ഒരു വ്യാജ് ആപ്പ് വഴിയോ, ലിങ്കിൽ ക്ലിക്ക് ചെയ്യുകവഴിയോ മാൽവെയർ ഫോണിലെത്തിയാൽ ഫോണിന്റെ സിപിയുവും മെമ്മറിയും ഹൈജാക്ക് ചെയ്യപ്പെടുകയും പ്രകടനത്തെ തടസ്സപ്പെടുത്തുകയും ചൂട് സൃഷ്ടിക്കാൻ ഇടയാക്കുകയും ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033