പത്തനംതിട്ട : പത്തനംതിട്ടയിലെ ചെറുകിട വ്യാപാരികള്‍ക്ക് വായ്പാ പദ്ധതിയുമായി ഇസാഫ് ബാങ്ക്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും സംയുക്തമായി നടത്തുന്ന സാമ്പത്തിക സാക്ഷരതാ ക്ലാസ് ഇന്ന് വൈകിട്ട് ഏഴു മണിക്ക് (മാര്‍ച്ച് 03) പത്തനംതിട്ട വ്യാപാരഭവനില്‍ വെച്ച് നടക്കും. യോഗത്തില്‍ ഇസാഫ് ബാങ്ക് ചെറുകിട വ്യാപാരികള്‍ക്കുവേണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ വായ്പ്പാ പദ്ധതികളെക്കുറിച്ച് ബാങ്ക് പ്രതിനിധികള്‍ വിശദീകരിക്കും. ഭാരതീയ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക സാക്ഷരതാ വാരത്തോടനുബന്ധിച്ച് നബാര്‍ഡ് പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വ്യാപാരമേഖലയില്‍ കടുത്ത മാന്ദ്യം അനുഭവപ്പെടുമ്പോള്‍ കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെ വേണം ചെറുകിട വ്യാപാരികള്‍ മുമ്പോട്ട് നീങ്ങേണ്ടത്. ഇത് സംബന്ധിച്ച് പരിചയസമ്പന്നര്‍ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കും. പത്തനംതിട്ട നഗരസഭാ പ്രദേശത്തെ വ്യാപാരികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് ടി.ടി അഹമ്മദ്, ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് അജന്ത, ട്രഷറര്‍ ഗീവര്‍ ജോസ് കുന്നംകുളം എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 94474 72547 നമ്പരില്‍ ബന്ധപ്പെടുക.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]