Wednesday, July 9, 2025 8:25 am

ഇസ്ലാമിക സ്വത്തവകാശത്തിൽ സ്ത്രീകളോട് വിവേചനമില്ല ; എംവി ​ഗോവിന്ദനെതിരെ എസ്എംഎഫ് നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംഘ് പരിവാർ അജണ്ടയായ ഏക സിവിൽകോഡിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുമ്പോഴും വ്യക്തികളുടെ നിയമത്തിൽ മാറ്റം വരുത്തണമെന്നും ലിം​ഗസമത്വ വാദവും ഉന്നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്ന് എസ്എംഎഫ് നേതാക്കൾ. വ്യക്തി നിയമങ്ങൾ സംരക്ഷിക്കാനാണ് ഏകസിവിൽകോഡിനെ എതിർക്കുന്നതെന്ന് എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു ഷാഫി ഹാജി, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ,നാസർ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവർ പ്രസ്താവനയിലൂടെ പറ‍ഞ്ഞു.

ഇസ്ലാമിക സ്വത്തവകാശത്തിൽ സ്ത്രീകളോട് വിവേചനമില്ല. സ്ത്രീയുടേയും കുടുംബത്തിന്റേയും എല്ലാ ചിലവുകളും വഹിക്കേണ്ടത് പുരുഷനാണ്. സ്ത്രീ തന്റെ സ്വത്തിൽ നിന്ന് അവരുടെ ആവശ്യത്തിന് പോലും ചിലവഴിക്കേണ്ടതില്ലെന്നും ശരീഅത്ത് പറയുന്നത് സ്ത്രീകൾക്ക് പരി​ഗണന നൽകുകയാണ് ചെയ്യുന്നത്. പുരുഷന്റെ സ്വത്തിൽ നിന്നും പകുതി സ്ത്രീക്ക് നൽകണം എന്ന് പറയുന്നതിലൂടെ ഇസ്ലാം നിർദ്ദേശിക്കുക വവി അവർക്ക് കൂടുതൽ അവകാശമാണ് ലഭിക്കുന്നത്. ഇത് തിരിച്ചറിയാതെയാണ് വിമർശിക്കുന്നത്. അത് മനസ്സിലാക്കാതെയാണ് കമ്മ്യൂണിസ്റ്റുകാരും വിമർശിക്കുന്നത്. മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറ‍ഞ്ഞ് കൊണ്ടിരിക്കുന്നവർ രാഷ്ട്രീയം മതത്തിൽ ഇടപെടുന്നതിന് എന്ത് ന്യായമാണ് കാണുന്നതെന്നും നേതാക്കൾ ചോദിക്കുന്നു.

ഏക സിവിൽകോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത രംഗത്തെത്തിയിരുന്നു. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. ഏകസിവിൽ കോഡിൽ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും. ഏത് രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കിയിരുന്നു. സമസ്തയുടെ പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിലെ അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

0
ഹരിപ്പാട് : ആലപ്പുഴയിലെ അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ചിങ്ങോലി പന്ത്രണ്ടാം വാർഡ്...

ഞായറാഴ്ചകളിൽ പതിവായി പള്ളിയിൽ പോയ ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് തിരുമല ദേവസ്വം

0
ഹൈദരാബാദ്: ഞായറാഴ്ചകളിൽ പതിവായി പള്ളിയിൽ പോയി പ്രാർത്ഥനയിൽ പങ്കെടുത്തു എന്ന ആരോപണത്തിന്...

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് കുറ്റകൃത്യം ആവര്‍ത്തിച്ചു ; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍...

0
കൊച്ചി: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് കുറ്റകൃത്യം ആവര്‍ത്തിച്ചതിനാല്‍ ബിജെപി നേതാവ് പി സി...

ദേശീയ പണിമുടക്ക് ; കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ വലഞ്ഞ് യാത്രക്കാർ

0
ന്യൂഡൽഹി : കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ...