ജെറുസലേം : ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിൽ ഐക്യരാഷ്ട്ര സംഘടന ഏജൻസി (യുഎൻആർഡബ്ല്യുഎ) നടത്തുന്ന അൽ ഫഖുറ സ്കൂളിൽ അഭയം പ്രാപിച്ച 19 കുട്ടികളടക്കം 50 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 35 പേരും ഒരു കുടുംബത്തിലേതാണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ 2 പാർപ്പിട സമുച്ചയങ്ങളിലെ ബോംബാക്രമണത്തിൽ കുട്ടികളടക്കം 47 പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്‌ലുസ് നഗരത്തിലെ ആക്രമണത്തിൽ 5 പേരും കൊല്ലപ്പെട്ടു. ഏഴാം ആഴ്ചയിലേക്ക് കടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 12,000 കവിഞ്ഞു.
ഇതിൽ 5000 പേർ കുട്ടികളാണ്. ഖാൻ യൂനിസിൽ കൂടുതൽ ബോംബാക്രമണം ഉണ്ടാകുമെന്നും ജനങ്ങളോട് നഗരം വിടാനും ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഈജിപ്ത് അതിർത്തിയിലെ റഫാ മേഖലയിലേക്ക് നീങ്ങാനാണ് നിർദ്ദേശം. ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത അൽ ഷിഫ ആശുപത്രിയിൽ നിന്ന് ജീവനക്കാരും അഭയാർഥികളും പലായനം തുടങ്ങി. കിടപ്പുരോഗികളെ പരിചരിക്കാനായി ഏതാനും ആരോഗ്യപ്രവർത്തകർ മാത്രമാണ് ശേഷിക്കുന്നത്. ഹമാസ് ആസ്ഥാനം ആശുപത്രി സമുച്ചയത്തിനടിയിലെ ബങ്കറിൽ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേൽ സേന ആശുപത്രി ആക്രമിച്ചത്. എന്നാൽ ഇതിന്റെ തെളിവുകൾ ഇതുവരെ ഹാജരാക്കിയിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033