Wednesday, July 2, 2025 6:16 pm

126 സൈനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ടെൽഅവീവ്: 126 സൈനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ. അതിർത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതിൽ 126 സൈനികരുണ്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്. ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാൻ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗാസയിലെ ഭൂഗർഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേൽ കരുതുന്നത്. ഗാസയിൽ കടന്ന് സൈനിക നടപടി ഉടനുണ്ടാകുമെന്നും, വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ഇസ്രയേൽ ആവർത്തിച്ചു. അതേസമയം, വടക്കൻ ഗാസയിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ആവർത്തിച്ച ഇസ്രയേൽ കരയുദ്ധം ഉടനെന്ന് മുന്നറിയിപ്പും നൽകി. ഗാസയിൽ മരണ സംഖ്യ 2300 കടന്നു.

ലബനോൻ സായുധ സംഘമായ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടു. അതിർത്തി ഗ്രാമമായ നർഹയ്യ പട്ടണത്തോട് ചേർന്ന സ്തൂല ഗ്രമത്തിലാണ് റോക്കറ്റ് പതിച്ചത്. മൂന്ന് പേർക്ക് മാരകമായി പരിക്കേറ്റു. തിരിച്ചടിയായി ലബനോനിലേക്ക് ഇസ്രയേൽ നിരവധി റോക്കറ്റ് ആക്രമണം നടത്തി. അതിർത്തിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നാല് കിലോമീറ്റർ പരിധിയിൽ ആരും വരരുതെന്നും, വന്നാല്‍ വെടിവെച്ചിടുമെന്നുമാണ് മുന്നറിയിപ്പ്. ഇസ്രയേൽ ആക്രമണത്തിൽ ആലപ്പോ വിമാനത്താവളം തകർന്നതായി സിറിയ ആരോപിച്ചു. രണ്ട് ദിവസത്തിനിടയിലെ രണ്ടാം ആക്രമണത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. അതേസമയം, ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. മരണ സംഖ്യയും ഉയരുകയാണ്. ടെൽ അവീവിനെ ലക്ഷ്യമാക്കി ഹമാസും നിരവധി റോക്കറ്റുകൾ തൊടുത്തു. ഇസ്രയേൽ സനയുടെ മുന്നറിയിപ്പിനെ തുടർന്ന് തെക്കൻ ഗാസയിലേക്ക് നീങ്ങിയവരുടെ വാഹന വ്യൂഹത്തിന് നേരെ റോക്കറ്റാക്രമണം നടന്നു. നിരവധി പേരാണ് കൊല്ലപ്പെട്ടത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...