ഗാസ: ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ മരണം എട്ടായി. അതേസമയം ആരോഗ്യപ്രവർത്തകരെ വധിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഐഡിഎഫ് രംഗത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഖേദപ്രകടനം. ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും നിലവിൽ ഇസ്രായേൽ പിടിച്ചെടുത്തിരിക്കുകയാണ്. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിർബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികൾക്ക് ഗാസയിൽ മൂന്നിൽ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
ഒസിഎച്ച്എ (യുഎൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ്)യാണ് ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും ഇസ്രയേൽ നിയന്ത്രണത്തിലെന്ന് വ്യക്തമാക്കിയത്. ഇസ്രയേൽ നിരോധിത മേഖലയാക്കി മാറ്റിയ പ്രദേശങ്ങളിൽ തെക്കൻ റാഫയുടെ വലിയ ഭാഗവും ഉൾപ്പെടുന്നു. കഴിഞ്ഞ മാസം 31നാണ് തെക്കൻ റാഫയിൽ നിന്ന് ഒഴിയണമെന്ന ഉത്തരവ് ഇസ്രയേൽ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഗാസ സിറ്റിയിലെ ഭാഗങ്ങളും ഗാസക്കാർക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഹമാസിനെ സമ്മർദത്തിലാക്കാൻ ആക്രമണം ശക്തമാക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെയാണ് സൈന്യം നടപടികൾ കടുപ്പിച്ചത്.
വെടിനിർത്തൽ കരാർ ലംഘിച്ച് മാർച്ച് 18ന് വീണ്ടും ആക്രമണം തുടങ്ങിയതിന് ശേഷം മാത്രം ഏകദേശം 2.80 ലക്ഷം പലസ്തീനികളെ കുടിയിറക്കിയെന്നാണ് കണക്ക്. അതേസമയം കഴിഞ്ഞ ദിവസം മാത്രം നടത്തിയ വ്യോമയാക്രമണത്തിൽ 38 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 112 പേർക്ക് ജീവൻ നഷ്ടമായി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.