യു.എൻ: ഗാസയിലെ യുദ്ധത്തിനിടെ പലസ്തീൻകാർക്കുനേരേ ഇസ്രയേൽ പട്ടിണിയും ആയുധമാക്കിയെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) സ്വതന്ത്രാന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ യു.എൻ. നിയോഗിച്ച ഒറിഗോൺ സർവകലാശാലാ നിയമവിഭാഗം പ്രൊഫസർ മിഖായേൽ ഫഖ്‌റിയുടേതാണ് റിപ്പോർട്ട്. ഗാസക്കാരുടെ ഭക്ഷണത്തിനുള്ള അവകാശം ഹനിക്കപ്പെട്ടോയെന്നാണ് ഫഖ്‍റി പ്രധാനമായും അന്വേഷിച്ചത്. ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തിനുപിന്നാലെ ഇസ്രയേൽ, ഗാസക്കാർക്ക് ഭക്ഷണവിതരണം തടഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു. യുദ്ധം തുടങ്ങി രണ്ടുദിവസത്തിനകം ഗാസക്കാരിലേക്ക് കുടിവെള്ളം, ഭക്ഷണം, മറ്റു അവശ്യവസ്തുക്കൾ എന്നിവയെത്തുന്നതിന് ഇസ്രയേൽ നിരോധനമേർപ്പെടുത്തി. യു.എസടക്കമുള്ള സഖ്യകക്ഷികളിൽനിന്നുൾപ്പെടെ അന്താരാഷ്ട്രസമ്മർദം കനത്തതോടെയാണ് ഗാസയിൽ സഹായമെത്തിക്കുന്നതിനായി നെതന്യാഹുസർക്കാർ ചില അതിർത്തികളുൾപ്പെടെ തുറന്നതും വിട്ടുവീഴ്ചകൾ ചെയ്തതുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബറിൽ ഗാസയിലെ 80 ശതമാനം ആളുകളും പട്ടിണി അഭിമുഖീകരിച്ചിരുന്നെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.