Thursday, May 8, 2025 2:19 pm

ഗാസ്സ സിറ്റിയിലെ അവസാന ആശുപത്രിയും പ്രവർത്തനം നിർത്തി

For full experience, Download our mobile application:
Get it on Google Play

ഗാസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തെ തുടർന്ന്​ ഗാസ്സ സിറ്റിയിലെ ഏക ആശുപത്രിയും പ്രവർത്തനം നിർത്തി. ജറൂസലം ​ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയാണ് ആക്രമണം. ഐസിയു, സർജറി, ഫാർമസി, ലബോറട്ടറി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ആക്രമണത്തിൽ തകർന്നു.ഇരുപത്​ മിനിറ്റ്​ മുമ്പ്​ മാത്രം മുന്നറിയിപ്പ്​ നൽകിയാണ്​ ആക്രമണം. നിലവിലെ സാഹചര്യത്തിൽ പ്രവർത്തനം അസാധ്യമെന്ന്​ തിരിച്ചറിഞ്ഞാണ്​ ആശുപത്രി അടച്ചിടാനുള്ള തീരുമാനം.​ അത്യാസന്ന നിലയിലുള്ള അമ്പതിലേറെ രോഗികളെ എവിടേക്ക്​ മാറ്റും എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അൽ ഷിഫ ആശുപത്രി തകർത്തശേഷം ഗാസ്സ സിറ്റിയിൽ അ​വശേഷിക്കുന്ന ഏക ആശുപത്രിയാണ് അൽ അഹ്‍ലി.

ഹമാസ്​ പോരാളികളുടെ കേന്ദ്രം എന്നാരോപിച്ച്​ നേരത്തെയും അൽ അഹ്​ലി ഉൾപ്പെടെ വിവിധ ആശുപത്രികൾക്ക്​ നേരെ ഇ​സ്രായേൽ ആക്രമണം നടത്തിയിരുന്നു. ഫലസ്തീനിലെ റഫ നഗരം പൂർണമായും വളഞ്ഞ ഇസ്രായേൽ ആയിരങ്ങളെയാണ്​ പ്രദേശത്തു നിന്ന്​ പുറന്തള്ളുന്നത്​. സൈനിക സമ്മർദത്തിലൂടെ ബന്ദികളെ വിട്ടയക്കാൻ ഹമാസിനെ നിർബന്ധിക്കുകയാണ്​ തങ്ങളെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്നലെ മാത്രം 37 ഫലസ്തീനികളാണ്​ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുമെന്ന ചില യൂറോപ്യൻ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിമർശിച്ചു. ഇസ്രായേലിന്‍റെ നിലനിൽപ്പിന്​ തന്നെ ഭീഷണിയാകുന്ന ഒന്നാണ്​ ഫലസ്തീൻ രാഷ്ട്രമെന്ന ആശയമെന്നും​ നെതന്യാഹു പറഞ്ഞു.

അതിനിടെ യെമനിലെ ഹൂതികൾ അയച്ച മിസൈലുകൾ ഇസ്രായേലിൽ ഉടനീളം ഭീതി പടർത്തി. അസ്കലോൺ, അഷ്​ദോദ്​, തെൽ അവീവ്​ നഗരങ്ങളിൽ നീണ്ടനേരം അപായസൈറണുകൾ മുഴങ്ങി. യു.എസ്​ കൈമാറിയ ‘താഡ്​’ ഉപയോഗിച്ച്​ മിസൈലുകൾ പ്രതിരോധിച്ചതായി ഇസ്രയേൽ പറഞ്ഞു. ബെൻഗുരിയോൺ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മണിക്കൂറുകൾ നിർത്തി​വെച്ചു. അ​തേസമയം, ഗസ്സ യുദ്ധം നിർത്തണം എന്നാവശ്യപ്പെട്ട്​ മൊസാദ്​ മുൻ ജീവനക്കാരായ 250 പേർ സംയുക്​ത പ്രസ്താവന പുറത്തിറക്കിയതായി ഇസ്രാ​യേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗ​വി യാ​ത്ര ; ഓ​ടി​ക്കാ​ൻ ന​ല്ല ബ​സു​ക​ളി​ല്ല

0
പ​ത്ത​നം​തി​ട്ട : ഗ​വി യാ​ത്ര​യ്ക്ക് ഓ​ടി​ക്കാ​ൻ ന​ല്ല ബ​സു​ക​ളി​ല്ല....

ഫാമിന്റെ മറവിൽ എം.ഡി.എം.എ വിൽപ്പന നടത്തിയയാൾ പിടിയിൽ

0
പൂക്കോട്ടുംപാടം: ഫാമിന്റെ മറവിൽ എം.ഡി.എം.എ വിൽപ്പന നടത്തിയ യുവാവിനെ പൂക്കോട്ടുംപാടം പോലീസും...

അ​ത്തി​ക്ക​യം റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ

0
റാ​ന്നി : ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​ലെ മാ​റ്റി​സ്ഥാ​പി​ക്കാ​ത്ത വൈ​ദ്യു​തി...