Friday, July 4, 2025 5:55 am

ഗാസയിലെ വീടുകളിൽ ഇസ്രയേൽ ബോംബിങ് ; 109 പലസ്തീൻകാർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബെയ്റൂത്ത്: ഇസ്രയേൽ വടക്കൻ ഗാസയിൽ ബെയ്ത്ത് ലാഹിയ പട്ടണത്തിലെ പാർപ്പിടസമുച്ചയത്തിൽ നടത്തിയ ബോംബാക്രമണത്തിൽ 20 കുട്ടികളടക്കം 109 പലസ്തീൻകാർ കൊല്ലപ്പെട്ടു. അതേസമയം കിഴക്കൻ ലബനനിലെ ആക്രമണത്തിൽ 60 പേരും കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ലബനനിൽ ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമാണ്. ബെയ്ത്ത് ലാഹിയയിൽ ബോംബിങ്ങിൽ തകർന്ന നാലുനില കെട്ടിടത്തിനു മുന്നിൽ നിരത്തിക്കിടത്തിയ മൃതദേഹങ്ങളുടെ വിഡിയോ പുറത്തുവന്നത് ലോക ജനത വേദനയോടെയാണ് നോക്കികണ്ടത്. നിലവിൽ സമീപത്തെ കമൽ അദ്‌വാൻ ആശുപത്രിയിലെ ഡോക്ടർമാരെ ഇസ്രയേൽ സൈന്യം ബലമായി ഒഴിപ്പിച്ചതിനാൽ പരുക്കേറ്റവരെ ചികിത്സിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.‌ ഗാസയിൽ ലക്ഷക്കണക്കിനു പലസ്തീൻകാർ കഴിയുന്നത് യുഎൻ അഭയകേന്ദ്രങ്ങളിലാണ്. നിലവിൽ ഗാസയിൽ യുഎന്നിന്റെ 1000 ആരോഗ്യപ്രവർത്തകരുണ്ട്. പലസ്തീൻപ്രദേശങ്ങളിൽ യുഎൻ പലസ്തീൻ അഭയാർഥിസംഘടന (യുഎൻആർഡബ്ല്യൂഎ) യെ നിരോധിച്ച് തിങ്കളാഴ്ച ഇസ്രയേൽ പാർലമെന്റ് നിയമം പാസാക്കിയതിനെ ലോകനേതാക്കൾ അപലപിച്ചു. നടപടി ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുമെന്ന് ആശങ്കയുയർന്നു.

ദീർഘകാലമായി ഹിസ്ബുള്ളയുടെ വക്താവായി രാജ്യാന്തര മാധ്യമങ്ങൾക്കു മുൻപിൽ പ്രത്യക്ഷപ്പെടുന്നത് ഖാസിം ആണ്. തെക്കൻ ലബനനിൽ ഇറാൻ പിന്തുണയുള്ള സായുധ സംഘടന ഹിസ്ബുള്ളയുടെ പുതിയ മേധാവിയായി നഈം ഖാസിം (71) കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹസൻ നസ്റല്ല ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഉപമേധാവിയായ നഈം ഖാസിമിനെ മേധാവിയാക്കിയത്. ‘ഈ നിയമനം താൽക്കാലികമാണ്, അധികം നീളില്ല’ എന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 43,061 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,01,223 പേർക്കു പരുക്കേറ്റു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...