Saturday, July 5, 2025 5:31 am

ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു; മരണസംഖ്യ 2500ലേക്ക്

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഗസ്സയിൽ ഇസ്രായേൽ ക്രൂരത മാറ്റമില്ലാതെ തുടരു​മ്പോൾ മരണസംഖ്യ 2450 ആയി ഉയർന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരത്തിലേറെ മൃതദേഹങ്ങളുണ്ടെന്നാണ്​ കണക്കെന്നും ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഗസ്സ പിടിക്കാൻ ഒരുങ്ങിയിരിക്കാൻ ഇസ്രായേൽ സൈനിക മേധാവി സൈന്യത്തിന്​ നിർദേശം നൽകി. അതേ സമയം ഗസ്സയിൽ സഹായം എത്തിക്കുന്നതിനൊപ്പം ബന്ദികളുടെ മോചനത്തിനും നീക്കം ശക്​തമായി.പത്താം ദിവസമായ ഇന്നും ഗസ്സക്കു നേരെയുള്ള ആക്രമണം ഇസ്രായേൽ ശക്​തമായി തുടരുകയാണ്​. വടക്കൻ ഗസ്സയിൽ നിന്ന്​ പലായനം ചെയ്​തെത്തിയ ആയിരങ്ങൾ അത്യന്തം ദുരിതപൂർണമായ അവസ്​ഥയിലാണ്​. ദക്ഷിണ ഗസ്സയിൽ വെള്ളം പുന:സ്​ഥാപിക്കാൻ ഇസ്രായേൽ തീരുമാനിച്ചതായി വൈറ്റ്​ ഹൗസ്​ അറിയിച്ചു.

ഗസ്സക്കുള്ള സഹായം എത്തിക്കാൻ മേഖലയി​ലെ രാജ്യങ്ങളുമായി ചേർന്ന്​ തിരക്കിട്ട നീക്കമാരംഭിച്ചതായി യു.എസ്​ പ്രസിഡൻറ്​ ബൈഡൻ അറിയിച്ചു. പശ്​ചിമേഷ്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അംബാസഡർ ഡേവിഡ്സാറ്റർഫീൽഡിനെ പ്രത്യേക ദൂതനായി അമേരിക്ക നിയമിച്ചു. ഗസ്സയിലേക്ക്ജീവകാരുണ്യ ഉത്പന്നങ്ങൾ എത്തിക്കുന്നതിന്റെ ഏകോപനവും ഇദ്ദേഹത്തിനായിരിക്കും. ഗസ്സയിലെ വൈദ്യമേഖല അപ്പാടെ തകർന്നു. ആയിരങ്ങൾ ചികിൽസ ലഭിക്കാതെ നരകിക്കുകയാണ്​. റഫ അതിർത്തി തുറന്നാൽ മരുന്ന് ഉത്പന്നങ്ങള്‍ ഉടൻ എത്തിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗസ്സയുടെ അതിർത്തിയിൽ കരയുദ്ധത്തിനുള്ള കൊണ്ടുപിടിച്ച നീക്കത്തിലാണ്​ ഇസ്രായേൽ സേന.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...