ടെൽ അവീവ്: തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഉസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സേന. ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് തബാഷ്. 2023 ഒക്ടോബർ 7 ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചയാണ് തബാഷ്. അതേസമയം, ഇസ്രായേൽ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല. ഖാൻ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയൻ കമാൻഡർ ഉൾപ്പെടെ ഹമാസിലെ ഒട്ടേറെ ഉയർന്ന സ്ഥാനങ്ങൾ തബാഷ് വഹിച്ചിരുന്നു.
തെക്കൻ ഗാസയിലെ ഹമാസിന്റെ സായുധവിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഇയാൾ നേതൃത്വം നൽകിയിരുന്നു ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സസ് എക്സ് പോസ്റ്റിൽ പറയുന്നു. യുദ്ധസമയത്ത് തബാഷിന്റെ യൂണിറ്റ് ഗാസയിലെ ഇസ്രായേൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇസ്രായേലിനെതിരേയുള്ള ഹമാസിന്റെ നീക്കങ്ങൾക്ക് തബാഷിന്റെ മരണം തിരിച്ചടിയാണെന്നും ഐ.എഡി.എഫ്. വൃത്തങ്ങൾ പറയുന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണം നാലാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്.
ഗാസയിൽ വ്യാഴാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണസംഖ്യ 100 കടന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 190 കുട്ടികളുൾപ്പെടെ 510 പേർ മരിച്ചെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.