Tuesday, July 8, 2025 11:47 am

​ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ന്​ അമേരിക്കയിൽ

For full experience, Download our mobile application:
Get it on Google Play

ഗാസ്സ സിറ്റി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ന്​ അമേരിക്കയിൽ എത്തും. ഇസ്രായേലിന്​ കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക ഒരുക്കും. നെതന്യാഹുവിനെ അറസ്റ്റ്​ ചെയ്യണം എന്നാവശ്യപ്പെട്ട്​ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഹംഗറിക്ക്​ കത്തയച്ചു. ഗാസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 43 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ്സയിൽ നിന്നുള്ള റോക്കറ്റുകൾ പതിച്ച്​ അസ്കലോണിൽ ഏഴ് പേർക്ക്​ പരിക്കേറ്റു. ഗാസ്സയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നെതന്യാഹു യുഎസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപുമായി ചർച്ച നടത്തും. ഗാസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ വിവിധ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായി രംഗത്തു വന്നിരിക്കെ, വെടിനിർത്തൽ സംബന്ധിച്ച്​ അമേരിക്ക കൈക്കൊള്ളുന്ന നിലപാട്​ നിർണായമാകും.

ഹംഗറിയിൽ നിന്നാണ്​ നെതന്യാഹു ഇന്ന്​ വാഷിങ്​ടണിൽ എത്തുക. ഇറാനെതിരായ സൈനിക നടപടിയും ട്രംപ്​-നെതന്യാഹു ചർച്ചയിൽ ഇടം പിടിക്കുമെന്ന്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. മേഖലയിൽ രൂപപ്പെട്ട പുതിയ ​സംഘർഷം കണക്കിലെടുത്ത്​ കൂടുതൽ ‘താഡ്​’ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക ഇസ്രായേലിന്​ കൈമാറിയതായി റിപ്പോർട്ടുണ്ട്​. പുതിയ ആണവ കരാറിന്​ തയാറായില്ലെങ്കിൽ ഇറാനു മേൽ ബോംബിടുമെന്ന്​ ​നേരത്തെ ട്രംപ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഗാസ്സയിൽ ഇസ്രായേൽ തുടരുന്ന യുദ്ധകുറ്റങ്ങൾ മുൻനിർത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ്​ ചെയ്യണമെന്ന്​ ഹംഗറിക്ക്​ കൈമാറിയ കത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ആവശ്യപ്പെട്ടു.

പട്ടിണി ആയുധമാക്കുന്ന നെതന്യാഹുവിൻറെ നടപടിയും കത്തിൽ പരാമർശിച്ചിട്ടുണ്ട്​. എന്നാൽ ഐസിസി അംഗത്വത്തിൽ നിന്ന്​ ഒഴിവായിരിക്കെ, തീരുമാനം നടപ്പാക്കാൻ തങ്ങൾക്ക്​ ബാധ്യതയില്ലെന്ന്​ ഹംഗറി പ്രതികരിച്ചു. ഗാസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സേന വ്യാപക ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 43 പേരാണ്​ കൊല്ലപ്പെട്ടത്​. ഇസ്രായേൽ നഗരമായ അസ്​കലോണിനു നേർക്ക്​ ഹമാസ്​ അയച്ച പത്തോളം റോക്കറ്റുകൾ നാശം വിതച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ഏഴ് പേരെ ബാർസിലായി ആശുപത്രിയിലേക്ക്​ മാറ്റി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി നശിപ്പിച്ചു

0
പത്തനംതിട്ട : കോന്നി അതുമ്പുംകുളം വരികഞ്ഞില്ലിയിൽ ആന ഇറങ്ങി. ജോർജ്...

പുടിൻ പുറത്താക്കിയ റഷ്യൻ ഗതാഗത മന്ത്രി കാറിനുള്ളില്‍ ജീവനൊടുക്കി

0
മോസ്കോ: റഷ്യയുടെ മുന്‍ ​ഗതാ​ഗത മന്ത്രിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ...

കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

0
കോന്നി : പയ്യാനമണ്‍ ചെങ്കളത്തുണ്ടായ പാറമട അപകടത്തില്‍ രക്ഷാദൗത്യം...

ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി

0
തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി...