Saturday, April 19, 2025 12:55 pm

ഇസ്രായേൽ ക്രൂരത ; ​ഗാസ്സയിലെ അവശേഷിക്കുന്ന പ്രത്യേക കാൻസർ ആശുപത്രിയും തകർത്തു

For full experience, Download our mobile application:
Get it on Google Play

ഗാസ്സാ സിറ്റി: ​ഗസ്സയിൽ അവശേഷിക്കുന്ന പ്രത്യേക കാൻസർ ആശുപത്രിയും തകർത്ത് ഇസ്രായേൽ ക്രൂരത. തുർക്കിഷ്- ഫലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലാണ് ഇസ്രായേൽ സേന തകർത്തത്. ഇസ്രായേൽ നടപടി ഹീനമായ കുറ്റകൃത്യമാണെന്ന് ​ഗാസ്സ ആരോ​ഗ്യമന്ത്രാലയം പ്രതികരിച്ചു. നെറ്റ്സരിം ഇടനാഴിക്കു സമീപമാണ് കാൻസർ രോഗികൾക്കുള്ള ഏക പ്രത്യേക ആശുപത്രിയായ തുർക്കിഷ്- ഫലസ്തീൻ ഫ്രണ്ട്ഷിപ്പ് ആശുപത്രി. ഇടനാഴി വികസിപ്പിക്കാനും കൂടുതൽ ബഫർ സോൺ സൃഷ്ടിക്കാനുമുള്ള ഇസ്രായേൽ സൈന്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ. ​ഗാസ്സയിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും പൊതു സംവിധാനങ്ങൾക്കും ബോംബാംക്രമണങ്ങളിൽ നിന്ന് രക്ഷ തേടി ആളുകൾ കഴിയുന്ന താത്ക്കാലിക ഷെൽട്ടറുകൾക്കും നേരെ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്.

യുദ്ധത്തിന്റെ തുടക്കം മുതലാരംഭിച്ച ഇടനാഴി വികസിപ്പിക്കൽ നീക്കത്തിന്റെ ഭാ​ഗമായി കൂടുതൽ താമസ കെട്ടിടങ്ങൾ നശിപ്പിക്കുകയും പ്രദേശത്തെ കൂടുതൽ കൃഷിഭൂമികൾ ബുൾഡോസർ ഉപയോഗിച്ച് നിരത്തുകയും ചെയ്തു. ഇതിനിടെ കരയാക്രമണത്തിന്റെ മറവിൽ ഗാസ്സയുടെയും വെസ്റ്റ് ബാങ്കിന്റേയും കൂടുതൽ ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കവും ഇസ്രായേൽ നടത്തുന്നുണ്ട്. ബന്ദികളെ കൈമാറാൻ ഹമാസ്​ തയാറായില്ലെങ്കിൽ ഗാസ്സയിൽ ആക്രമണം നടത്തി കൂടുതൽ പ്രദേശങ്ങൾ ഇസ്രായേലിൻറെ ഭാഗമാക്കി മാറ്റുമെന്നാണ്​ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്​സിന്റെ ഭീഷണി.

കടുംപിടിത്തം തുടർന്നാൽ ഗാസ്സയ്ക്ക്​ കൂടുതൽ പ്രദേശങ്ങൾ നഷ്​ടപ്പെടുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ദക്ഷിണ ഗാസ്സയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. സലാഹുദ്ദീൻ, കറാമ, അൽഔദ എന്നിവിടങ്ങളിൽ നിന്ന്​ ഒഴിഞ്ഞുപോകാനാണ് നിർദേശം. പ്രദേശങ്ങളിലേക്ക്​ കരയുദ്ധം വിപുലപ്പെടുത്താനാണ്​ ഇസ്രായേൽ നീക്കം. എന്നാൽ ഗസ്സയുടെയും വെസ്റ്റ്​ ബാങ്കിൻറേയും പ്രദേശങ്ങൾ ഇസ്രായേലിൻറെ ഭാഗമാക്കി മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന്​ ഫ്രഞ്ച്​ വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോട്ട്​ പറഞ്ഞു. ഇതിനിടെ, ദക്ഷിണ ഗസ്സയിലെ ഹമാസ്​ സൈനിക വിഭാഗം ഇൻറലിജൻസ്​ മേധാവിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സ്‌കൂൾ അധ്യാപകന് സസ്‌പെൻഷൻ

0
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ മധ്യപ്രദേശിലെ സർക്കാർ സ്‌കൂൾ അധ്യാപകന്...

സുരക്ഷാ സംവിധാനങ്ങളില്ല ; ഏനാത്ത്-മണ്ണടി റോഡിൽനിന്ന് എംസി റോഡിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടി ജനങ്ങള്‍

0
ഏനാത്ത് : ഏനാത്ത് ടൗണിൽനിന്ന്‌ എംസി റോഡിൽ കയറാൻ സുരക്ഷയില്ല. പ്രധാനമായും...

സ്കൂള്‍ റീയൂനിയനില്‍ വീണ്ടും കണ്ടുമുട്ടിയ മുന്‍ കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം മക്കളെ കൊലപ്പെടുത്തി യുവതി

0
ഹൈദരാബാദ് : സ്കൂള്‍ റീയൂനിയനില്‍ വീണ്ടും കണ്ടുമുട്ടിയ മുന്‍ കാമുകനൊപ്പം ജീവിക്കാന്‍...