തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞന്‍ നമ്പി നാരായണനില്‍ നിന്നും സി ബി ഐ ഉദ്യോഗസ്ഥര്‍ ഇന്ന് മൊഴിയെടുക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും സി ബി ഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. കൊവിഡ് കാലത്തും മിന്നല്‍ വേഗത്തില്‍ അന്വേഷണം നടത്താനാണ് സി ബി ഐ നീക്കം.
ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പ്രകാരമാണ് ചാരക്കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. നമ്പി നാരായണനില്‍ നിന്നും മൊഴിയെടുക്കുന്നതിന് പുറമേ ആദ്യ ഘട്ടത്തില്‍ പ്രതിപ്പട്ടികയിലുള്ള പതിനെട്ട് പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തും.