തിരുവനന്തപുരം: കിഫ്‌ബി വിഷയത്തില്‍ സി.എ.ജിയെ വിമര്‍ശിച്ച് വീണ്ടും ധനമന്ത്രി. സി.എ.ജി റിപ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ സഭയില്‍ വെയ്‌ക്കണമെന്ന് നിര്‍ദ്ദേശിക്കാനാകില്ല. ഇല്ലാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്ത് സി.എ.ജി നിയമസഭയെ അവഹേളിച്ചു. നാല് പേജ് ചേര്‍ത്തത് സര്‍ക്കാരിന്റെ അഭിപ്രായം ആരായാതെയാണ്. എ.ജിയുടെ ഓഫീസില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നുണ്ട്. എ.ജി സര്‍ക്കാരിനെതിരെ നിഴല്‍ യുദ്ധം നടത്തുകയാണ്. സംസ്ഥാന സര്‍ക്കാരിനോട് ആജ്ഞാപിക്കാന്‍ സി എ ജിയ്ക്ക് അധികാരമില്ലെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
കിഫ്‌ബി വിഷയത്തില്‍ സി.എ.ജിയെ വിമര്‍ശിച്ച് വീണ്ടും ധനമന്ത്രി
RECENT NEWS
Advertisment